Section

malabari-logo-mobile

ചെമ്പട മഞ്ചേരിയെ ചുവപ്പിച്ചു : പി.പി.വാസുദേവന്‍ പുതിയ സി.പി.ഐ.എം ജില്ലാ സെക്രട്ടറി.

HIGHLIGHTS : മലപ്പുറം: മഞ്ചേരി നഗരത്തെ അക്ഷരാര്‍ത്ഥത്തില്‍ ചെങ്കടലാക്കി മാറ്റിയ റെഡ് വളണ്ടിയര്‍ മാര്‍ച്ചോടെ സി.പി.ഐ.എം മലപ്പുറം ജില്ലാസമ്മേളനത്തിന് പരിസമാപ്തി. ...

മലപ്പുറം: മഞ്ചേരി നഗരത്തെ അക്ഷരാര്‍ത്ഥത്തില്‍ ചെങ്കടലാക്കി മാറ്റിയ റെഡ് വളണ്ടിയര്‍ മാര്‍ച്ചോടെ സി.പി.ഐ.എം മലപ്പുറം ജില്ലാസമ്മേളനത്തിന് പരിസമാപ്തി. നിലവിലുള്ള ജില്ലാസെക്രട്ടറി ഉമ്മര്‍ മാസ്റ്ററെ മാറ്റി പകരം നിലവിലെ ജില്ലാസെക്രട്ടറിയേറ്റംഗം പി.പി.വാസുദേവനാണ് പുതിയ സെക്രട്ടറി. ഉച്ചയോടെ അവസാനിച്ച പ്രധിനിധി സമ്മേളനമാണ് സെക്രട്ടറിയെ തെരെഞ്ഞെടുത്തത്.
എട്ട് പുതിയ മുഖങ്ങള്‍ ജില്ലാകമ്മറ്റിയില്‍ എത്തി. ഹസൈന്‍ കാരാട്, ഷൗക്കത്ത്, എ.ശിവദാസന്‍, കുഞ്ഞിമോന്‍, രാജന്‍, വി.രമേശന്‍, വി.പി.അനില്‍, ഇ.ജയന്‍ എന്നിവരാണിവര്‍. നിലവിലെ സംസ്ഥാന കമ്മറ്റി അംഗങ്ങളായ ടി.കെ.ഹംസയും ശ്രീരാമകൃഷ്ണനും ജില്ലാ കമ്മറ്റിയില്‍ നിന്നും ഒഴിവായി.
പൊതുസമ്മേളനത്തിനോടനുബന്ധിച്ചു നടന്ന വളണ്ടിയര്‍ മാര്‍ച്ചിലും പൊതുജന റാലിയിലും വമ്പിച്ച ജനപങ്കാളിത്തമായിരുന്നു. മഞ്ചേരി മേലാക്കത്ത് നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്. റാലി മൂന്ന് കേന്ദ്രങ്ങളില്‍ നിന്ന് ആരംഭിച്ച് പൊതുസമ്മേളനം നടന്ന സെയ്താലിക്കുട്ടി നഗറില്‍ സമാപിക്കുകയായിരുന്നു. സ്ത്രീകളും, കുട്ടികളും, തൊഴിലാളികളും, കര്‍ഷകരുമുള്‍പ്പെടെ ജീവിതത്തിന്റെ വിവിധ തുറകളില്‍ നിന്നുള്ളവര്‍ റാലിയില്‍ അണി ചേര്‍ന്നിരുന്നു. മുത്തുകുടകളും തായമ്പകയും നാടന്‍ കലാരൂപങ്ങളും പ്രകടനത്തിന് മികവേകി.
പൊതുസമ്മേളനം പൊളിറ്റി ബ്യൂറോ അംഗം കൊടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. എ.വിജയരാഘവന്‍, പി.കെ.ശ്രീരാമകൃഷ്ണന്‍, കെ.ടി.ജലീല്‍ എന്നിവര്‍ സംസാരിച്ചു.
മലപ്പുറം ചുകന്നിട്ടില്ല എന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട് മുസ്ലിം ന്യൂനപക്ഷത്തെ പാര്‍ട്ടിയോടടിപ്പിക്കാനുള്ള പുതിയ തന്ത്രങ്ങള്‍ മെനയുക എന്നതു തന്നെയാണ് അടുത്ത സമ്മേളന കാലയളവു വരെയുള്ള ജില്ലയിലെ സി.പി.എം. നേതൃത്വത്തിന്റെ കാര്യപരിപാടി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!