Section

malabari-logo-mobile

സഞ്ജയ് ദത്തിന് കീഴടങ്ങാനുള്ള സയെപരിധി 4 ആഴ്ച കൂടി നീട്ടി.

HIGHLIGHTS : ദില്ലി: മുംബൈ സ്‌ഫോടന കേസില്‍ ശിക്ഷിക്കപ്പെട്ട ബോളിവുഡ് താരം സഞ്ജയ് ദത്തിന് കീഴടങ്ങാനുള്ള

ദില്ലി: മുംബൈ സ്‌ഫോടന കേസില്‍ ശിക്ഷിക്കപ്പെട്ട ബോളിവുഡ് താരം സഞ്ജയ് ദത്തിന് കീഴടങ്ങാനുള്ള സമയപരിധി സുപ്രീം കോടതി 4 ആഴ്ചകൂടി നീട്ടി.

ദത്തിന് ഷൂട്ടിംങ് പൂര്‍ത്തിയാക്കാന്‍ 6 മാസത്തെ സമയം വേണമെന്ന് കാണിച്ച് നല്‍കിയ ഹര്‍ജിയിലാണ് നടപടി. ഇന്നലെ ദത്ത് സമര്‍ജ്ജിച്ച ഹര്‍ജി ഇന്നത്തേക്ക് മാറ്റി വെക്കുകയായിരുന്നു.

sameeksha-malabarinews

പാകിസ്ഥാനില്‍ നിന്ന് കൊണ്ട് വന്ന എകെ 56 തോക്ക് കൈവശം വെച്ചു എന്ന കേസിലാണ് സഞ്ജയ് ദത്തിന് 5 വര്‍ഷത്തെ ശിക്ഷ വിധിച്ചത്. ഒരു മാസത്തിനുള്ളില്‍ കീഴടങ്ങാനായിരുന്നു കോടതി വിധി. കഴിഞ്ഞ മാര്‍ച്ച് 21നാണ് സഞ്ജയ്ദത്തിന് 5 വര്‍ഷം ശിക്ഷ സുപ്രീം കോടതി വിധിച്ചത്. ഈ കേസില്‍ ദത്ത് നേരത്തെ 18 മാസത്തോളം ശിക്ഷ അനുഭവിച്ചിരുന്നു. ഇനി 3 വര്‍ഷം കൂടി ശിക്ഷ അനുഭവിക്കണം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!