മലപ്പുറം: നര്‍മത്തിലൂടെ ഹൃദയബന്ധങ്ങളുടെ കഥ പറഞ്ഞ ചോരണകുര എന്ന നാടകത്തിലൂടെ സംസ്ഥാന യുവജനോത്സവത്തിന്റെ നാടകവേദിയില്‍ അരങ്ങ് നിറഞ്ഞാടിയ പരപ്പനങ്ങാടി സൂപ്പിക്കുട്ടി നഹ മെമ്മോറിയല്‍ സ്‌കൂളിലെ നാടക കൂട്ടം ചരിത്രം തിരുത്തി. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ മലയാള നാടകവേദിയില്‍ നിന്ന് ആദ്യമായ് ഒരു സമ്മാനം പരപ്പനങ്ങാടിയെന്ന ഗ്രാമത്തിലെത്തി. ഹയര്‍സെക്കണ്ടറിതലത്തില്‍ ഏറ്റവും മികച്ച രണ്ടാമത്തെ നാടകമായി ചോരണകൂര്.
എസ്എന്‍എംഎച്ചസ്സിലെ അധ്യാപകരുടേയും വിദ്യാര്‍ത്ഥികളുടേയും രക്ഷിതാക്കളുടേയും കൂട്ടായിമയിലുയര്‍ന്നുവന്ന നാടക സംഘത്തിന്റെ കഠിന പരിശ്രമത്തില്‍ നി്ന്നാണ് ഈ നേട്ടം ഇവര്‍ക്ക് കൈവരിക്കാനായത്.
മലപ്പുറം വാരിയന്‍ കുന്നത്ത് ടൗണ്‍ഹാളിലെ സാങ്കേതിക സ്ഥല പരിമിതികളെ മറികടന്ന് അമൃതയും സംഘവും അവതരിപ്പിച്ച ചോരണകൂര ജനങ്ങളുമായ് സംവദിച്ചപ്പോള്‍ സദസ് പല്‌പ്പോഴും ഇളകിമറിഞ്ഞു. നാടകത്തില്‍ അഭിനയിച്ച കുട്ടികളുടെ അഭിനയതികവും അവതരണത്തിലെ ഭംഗിയും തന്നെയായിരുന്നു ഈ നാടകത്തിന്റെ മികവ്. കാന്തനും കാന്തിയുമായ് വന്ന കിരണിന്റെയും ജീനയുടേയും വെളിച്ചപ്പാടായ ഹേമന്തിന്റെയും നടനം എടുത്തുപറയേണ്ടതാണ്. അന്‍സിയ, കൃഷ്‌ണേന്ദു, അഫ്‌സല്‍, ജിത്തു, നിഖില്‍, ജിതിന്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരപ്പിച്ചത്. ബിപിന്‍ ദാസ് പരപ്പനങ്ങാടിയാണ് നാടകം സംവിധാനം ചെയ്തത്.
മുന്‍ വര്‍ഷങ്ങിളില്‍ ഈ വിദ്യാലയം അറബിക് സംസ്‌കൃത കലോത്സവങ്ങളിലെ നാടകത്തിന് സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.




