Section

malabari-logo-mobile

സംസ്ഥാനത്ത് സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 60 ആക്കി.

HIGHLIGHTS : തിരു: സംസ്ഥാന ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം

തിരു: സംസ്ഥാന ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 60 ആക്കി ഉയര്‍ത്തി. ഏപ്രില്‍ ഒന്നു മുതല്‍ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിപ്പിക്കുന്നവര്‍ക്കാണ് ഈ ആനുകൂല്യം. രണ്ടര മണിക്കൂര്‍ നീണ്ടുനിന്ന ബജറ്റ് പ്രഖ്യാപനത്തില്‍ പറയാത്ത കാര്യങ്ങളാണ് പിന്നീട് മീഡിയാറൂമില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ധനമന്ത്രി പറഞ്ഞത്.

നിലവില്‍ സര്‍വീസിലുള്ളവര്‍ക്ക് നിര്‍ദേശം ബാധകമല്ലാത്തതിനാല്‍ യുവജനങ്ങളെ ബാധിക്കില്ലെന്നും ഈ പ്രഖ്യാപനം യുവജനങ്ങള്‍ക്ക്് ഗുണകരമാകുമെന്നും മാണി പറഞ്ഞു.

sameeksha-malabarinews

മാണി അവതരിപ്പിച്ച ബജറ്റ് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണെന്നും പെന്‍ഷന്‍പ്രായം വര്‍ധിപ്പിക്കാനുള്ള നീക്കം യുവജനങ്ങള്‍ക്ക് ദോഷമാണെന്നും വിഎസ് പറഞ്ഞു.

അതെ സമയം സഭയില്‍ പ്രഖ്യാപിക്കാതെ വാര്‍ത്താ സമ്മേളനത്തില്‍ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്ന കാര്യം അറിയിച്ച മാണിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കുമെന്ന് വിഎസ് സുനില്‍കുമാര്‍ പ്രതികരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!