Section

malabari-logo-mobile

പൊന്നാനി – പുറത്തൂര്‍ ജങ്കാര്‍ നിര്‍ത്തി.

HIGHLIGHTS : തിരൂര്‍:

തിരൂര്‍: പൊന്നാനി-പുറത്തൂര്‍ പടിഞ്ഞാറേക്കര ജങ്കാര്‍ സര്‍വ്വീസ് യാതൊരു മുന്നറിയിപ്പില്ലാതെ നിര്‍ത്തി. പൊന്നാനി നഗരസഭയുടെ ഉടമസ്ഥതയിലാണ് പൊന്നാനി- പുറത്തൂര്‍ പടിഞ്ഞറേക്കര അഴിമുഖം ജങ്കാര്‍ സര്‍വ്വീസ്. ഇതാണ് കരാറുകാരന്‍ നിര്‍ത്തിയത്. ഇനിയെരറിയിപ്പുണ്ടാകുന്നതുവരെ ജങ്കാര്‍ പ്രവര്‍ത്തിക്കില്ലെന്ന നോട്ടീസ് വ്യാഴാഴ്ച കരാറുകാരന്‍ പതിച്ചു വെക്കുകയായിരുന്നു.

അതേ സമയം ചെറുവഞ്ചിയിലുള്ള കടത്ത് വലിയ അപകടഭീഷണി ഉയര്‍ത്തുന്നുവെന്ന് യാത്രക്കാര്‍ പറയുന്നു. ജങ്കാറിനെ ആശ്രയിച്ച് യാത്രചെയ്തിരുന്ന നൂറുകണക്കിനു വിദ്യാര്‍ത്ഥികളും സ്ത്രീകളും മാണ് സര്‍വീസ് നിര്‍ത്തിയതോടെ ദുരിതത്തിലായിരിക്കുന്നത്. വലിയ ഒഴുക്കുള്ള അഴിമുഖത്തുകൂടിയാണ് തോണി നിറയെ ആളുകളുമായി സഞ്ചരിക്കുന്നത്. ചെറിയ തിരയടിച്ചാല്‍പ്പോലും തോണി മറിയാന്‍ സാധ്യതയുണ്ട്.

sameeksha-malabarinews

അതുകൊണ്ടുതന്നെ എത്രയു വേഗത്തില്‍ ജങ്കാര്‍ സര്‍വ്വീസ് പുനഃസ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!