Section

malabari-logo-mobile

സംസ്ഥാനത്ത് നോട്ടു പ്രതിസന്ധി രൂക്ഷം; ട്രഷറികളില്‍ പണമില്ല: തോമസ് ഐസക്ക്

HIGHLIGHTS : തൃശൂര്‍ : സംസ്ഥാനത്ത് കറന്‍സി ക്ഷാമം രൂക്ഷമാണെന്നും പല ട്രഷറികളിലും പണമില്ലെന്നും ധനമന്ത്രി തോമസ് ഐസക്ക്. നോട്ട് ക്ഷാമം മൂലം ഈ മാസം ശമ്പളവും പെന്‍ഷ...

തൃശൂര്‍ : സംസ്ഥാനത്ത് കറന്‍സി ക്ഷാമം രൂക്ഷമാണെന്നും പല ട്രഷറികളിലും പണമില്ലെന്നും ധനമന്ത്രി തോമസ് ഐസക്ക്. നോട്ട് ക്ഷാമം മൂലം ഈ മാസം ശമ്പളവും പെന്‍ഷനും മുടങ്ങും. സംസ്ഥാനത്തിന് ആവശ്യമായ നോട്ടുകള്‍ റിസര്‍വ് ബാങ്ക് നല്‍കുന്നില്ല. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ നോട്ട് നല്‍കി. ആര്‍ബിഐ രാഷ്ട്രീയ ഉപകരണമായി മാറുന്നുവെന്നും മന്ത്രി ആരോപിച്ചു.

തൃശൂരില്‍ ട്രഷറി അവലോകന യോഗത്തിനിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. പെന്‍ഷന്‍ കൊടുക്കാന്‍ തടസമാവുന്നതും കേന്ദ്രത്തിന്റെ ഈ നയം മൂലമാണ്. ആവശ്യത്തിന് പണം ട്രഷറികളില്‍ എത്തിക്കുന്ന നടപടി ഉണ്ടായില്ലെങ്കില്‍ സംസ്ഥാനം പ്രക്ഷോഭങ്ങളെ കുറിച്ച് ആലോചിക്കേണ്ടിവരുമെന്നും തോമസ് ഐസക്ക് പറഞ്ഞു. ഇതിനിടയില്‍ പണമില്ലാത്തതിനാല്‍ കോട്ടയത്ത് ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും വിതരണം ചെയ്യുന്നത് മുടങ്ങി.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!