Section

malabari-logo-mobile

സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ പുരോഗതി ലോകത്തിന്‌ മാതൃക : മന്ത്രി എ.പി അനില്‍കുമാര്‍

HIGHLIGHTS : മഴ മാറി വെയില്‍ പെയ്‌ത പ്രഭാതത്തില്‍ അക്ഷര

മഴ മാറി വെയില്‍ പെയ്‌ത പ്രഭാതത്തില്‍ അക്ഷര സ്‌നേഹത്തിന്റെ ലോകത്തേക്ക്‌ കുട്ടികള്‍ പടികയറി. മധുരം നല്‍കിയും പാട്ടുപാടിയും പുതിയ വിദ്യാര്‍ഥികളെ അധ്യാപകര്‍ സ്‌നേഹപൂര്‍വം സ്വീകരിച്ചു. ഏകദേശം 64000 കുട്ടികളാണ്‌ ഇത്തവണ ഒന്നാംക്ലാസില്‍ പ്രവേശനം നേടിയത്‌. പ്രവേശനോത്സവത്തോടെയാണ്‌ എല്ലാ സ്‌കൂളിലും കുട്ടികളെ വരവേറ്റത്‌. ജില്ലാതല പ്രവേശനോത്സവം കരുവാരക്കുണ്ട്‌ പുന്നക്കാട്‌ ഗവ. മോഡല്‍ എല്‍. പി സ്‌കൂളില്‍ ടൂറിസം മന്ത്രി എ.പി അനില്‍കുമാര്‍ ഉദ്‌ഘാടനം ചെയ്‌തു. സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ പുരോഗതി ലോകത്തിന്‌ മാതൃകയാണെന്ന്‌ അദ്ദേഹം പറഞ്ഞു. നവാഗതര്‍ക്കുള്ള പഠന കിറ്റ്‌ അഡ്വ. എം. ഉമ്മര്‍ എം.എല്‍.എ വിതരണം ചെയ്‌തു.

ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുഹറ മമ്പാട്‌ അധ്യക്ഷനായി. കുട്ടികള്‍ക്ക്‌ നല്ല പാഠം നല്‍കുന്ന ‘പരിരക്ഷയുടെ പാഠങ്ങള്‍’ ജില്ലാ പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷന്‍ വി. സുധാകരന്‍ പ്രകാശനം ചെയ്‌തു. എല്‍.എസ്‌.എസ്‌ നേടിയ വിദ്യാര്‍ഥികളെ ജില്ലാ പഞ്ചായത്തംഗം സലീം കുരുവമ്പലം ആദരിച്ചു. ജില്ലാ പഞ്ചായത്ത്‌ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ.പി ജല്‍സീമിയ, ജില്ലാ പഞ്ചായത്ത്‌ അംഗങ്ങളായ ഉമ്മര്‍ അറക്കല്‍, പി.ഖാലിദ്‌, പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. ആയിഷ, വൈസ്‌ പ്രസിഡന്റ്‌ എം.പി വിജയകുമാര്‍, ഡി.ഡി.ഇ കെ.സി ഗോപി, ഡയറ്റ്‌ പ്രിന്‍സിപ്പല്‍ അബ്‌ദുല്‍ റസാഖ്‌, ഡി.പി.ഒ പി.കെ ഇബ്രാഹിം കുട്ടി, മാപ്പിള കവിയും സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥിയുമായ ഒ.എം കരുവാരക്കുണ്ട്‌, പി.റ്റി.എ പ്രസിഡന്റ്‌ പി. ഷൗക്കത്തലി എന്നിവര്‍ സംസാരിച്ചു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!