Section

malabari-logo-mobile

സംത്‌നാം സിംങ് കൊലപാതകം: സി.ബി.ഐ. അന്വേഷിക്കണം യു. കലാനാഥന്‍

HIGHLIGHTS : വള്ളിക്കാവ് ആശ്രമത്തില്‍ അമൃതാനന്ദമയിക്ക്

വള്ളിക്കാവ് ആശ്രമത്തില്‍ അമൃതാനന്ദമയിക്ക് നേരെ ഓടിയടുത്ത ബിഹാറുകാരനായ സത്‌നാം സിംങ് നാലാം ദിവസം പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലെ കുളിമുറിയില്‍ നിന്ന്് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് എത്തിക്കുംമുമ്പ് മരിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന്് യുക്തിവാദി സംഘം നേതാവ് യു.കലാനാഥന്‍ മാസ്റ്റര്‍ ആവശ്യപ്പെട്ടു.

ആശ്രമാധികാരികളുടെ പരാതിപ്രകാരം പൊലീസ് അറസ്റ്റു ചെയ്ത, സത്‌നാം സിംങിനെ പൊലീസ് സ്റ്റേഷനിലും. പിന്നീട് കൊല്ലം ജില്ലാ ജയിലിലും പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. പിന്നീട് മരണപ്പെട്ട സത്‌നാം സിംങിന്റെ ശരീരത്തില്‍ മുപ്പത്തഞ്ചോളം മര്‍ദ്ദനത്തിന്റെ പാടുകളുണ്ടെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് പറയുന്നു. മാനസികാശുപത്രിയില്‍ എത്തിക്കുമ്പോള്‍ പരിക്കുള്ള കാര്യം കേസ് ഷീറ്റില്‍ എഴുതിയിട്ടില്ല. ആര്, എവിടെ വെച്ച്, എന്തിന് മര്‍ദ്ദിച്ചുകൊന്നു എന്ന കാര്യം തെളിയിച്ചേ പറ്റൂ എന്ന് അദേഹം കൂട്ടിച്ചേര്‍ത്തു.

sameeksha-malabarinews

അമൃതാനന്ദമയിയെ ‘ആക്രമിക്കാന്‍’ ശ്രമിച്ചതിനെതിരെ അവരുടെ നിര്‍ദ്ദേശപ്രകാരം അനുയായികള്‍ക്കോ പൊലീസിനോ, ജയിലധികാരികള്‍ക്കോ ആശുപത്രി വാര്‍ഡന്‍ മാര്‍ക്കോ ഇയാളെ മര്‍ദ്ധിക്കാം. മൂലകാരണം അമൃതാനന്ദമയിക്കെതിരായ ‘ആക്രമണശ്രമ’മാകയാല്‍ അവര്‍ വന്‍ അധികാരസ്വാധീനമുള്ളവരാകയാലും കേരള പൊലീസ് അന്വേഷിക്കുന്നത് നീതി നിഷേധത്തിനിടയാക്കപ്പെടുമെന്നും സത്യം വക്രീകരിക്കപ്പെടുമെന്നും കലാനാഥന്‍ മാസ്റ്റര്‍ അഭിപ്രായപ്പെട്ടു.

ഇക്കാര്യത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉടന്‍ ഇടപെടണമെന്നും കലാനാഥന്‍് ആവശ്യപ്പെട്ടു

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!