Section

malabari-logo-mobile

സംഗീതജ്ഞന്‍ ദക്ഷിണാമൂര്‍ത്തി അന്തരിച്ചു

HIGHLIGHTS : ചെന്നൈ: പ്രശസ്ത തെന്നിന്ത്യന്‍ സംഗീത സംവിധാന കുലപതി വി ദക്ഷിണാമൂര്‍ത്തി

ചെന്നൈ: പ്രശസ്ത തെന്നിന്ത്യന്‍ സംഗീത സംവിധാന കുലപതി വി ദക്ഷിണാമൂര്‍ത്തി അന്തരിച്ചു. 94 വയസ്സായിരുന്നു. ചെന്നൈയില്‍ മൈലാപൂരിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. 50 വര്‍ഷത്തിലധികമായി മലയാള സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്ന ദക്ഷിണാമൂര്‍ത്തി മലയാളം, ഹിന്ദി, തമിഴ് ഭാഷകളിലായി 125 ലേറെ സിനിമകള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്.

പാര്‍വ്വതി അമ്മാളിന്റെയും ഡി. വെങ്കിടേശ്വര അയ്യരുടേയും മകനായി 1919 ഡിസംബര്‍ 22 നാണ് ആലപ്പുഴയില്‍ ദക്ഷിണാമൂര്‍ത്തി ജനിച്ചത്. ആദ്യ ഗുരു അമ്മയായിരുന്നു.

sameeksha-malabarinews

അഗസ്റ്റിന്‍ ജോസഫ് മുതല്‍ വിജയ് യേശുദാസ് വരെയുള്ള യേശുദാസിന്റെ കുടുംബത്തിലെ ഗായകന്‍മാര്‍ക്ക് പാടന്‍ അവസരമൊരുക്കിയ ദക്ഷിണാമൂര്‍ത്തി മലയാള സിനിമ സംഗീത ലോകത്തെ ഗുരുസ്ഥാനീയനാണ്.

നല്ല തങ്കയാണ് ആദ്യ ചിത്രം. 859 പാട്ടുകള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ച അദേഹത്തിന്റെ അവസാന മലയാള ചിത്രം മിഴികള്‍ സാക്ഷിയായിരുന്നു. സ്വപനങ്ങളെ നിങ്ങള്‍ സ്വര്‍ഗ കുമാരികളല്ലോ…, വാതില്‍പഴുതിലൂടെന്‍മുന്നില്‍ കുങ്കുമം വാരിവിതറും…. തുടങ്ങി നിരവധി അനശ്വര ഗാനങ്ങള്‍ക്ക് സ്ംഗീതം നല്‍കിയ ദക്ഷിണാമൂര്‍്ത്തി സ്വാമിയുടെ വിയോഗം സംഗീത ലോകത്തിന് ഒരു തീരാ നഷ്ടം തന്നെയാണ്.
സംസ്‌ക്കാരം നാളെ ചെന്നൈയില്‍ നടക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!