മലബാര്‍ പ്രത്യേക സംസ്ഥാനം; യൂത്ത് നേതാവിനോട് മുസ്ലീം ലീഗ് വിശദീകരണം തേടി

മലപ്പുറം: നിലവില്‍ കേരളത്തിന്റെ ഭാഗമായ മലബാര്‍ മേഖല പ്രത്യേക സംസ്ഥാനമാക്കണമെന്ന യൂത്ത് ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് നൗഷാദ് മണ്ണിശ്ശേരിയുടെ പ്രസ്താവന വിവാദമാകുന്നു. നൗഷാദിനോട് ലീഗ് നേതൃത്വം വിശദീകരണം തേടി കഴിഞ്ഞു.

തെലുങ്കാന സംസ്ഥാനം രൂപീകരിക്കാന്‍ തീരുമാനിച്ചതോടെ രാജ്യത്തിന്റെ പല കോണുകളില്‍ നിന്നും പുതിയ സംസ്ഥാനങ്ങള്‍ക്ക് വേണ്ടിയുള്ള മുറവിളി തുടങ്ങിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് വികസന കാര്യത്തില്‍ തെക്കന്‍ കേരളത്തെ അപേക്ഷിച്ച് തരതമേ്യന പിന്നോക്കം നില്‍ക്കുന്ന മലബാറിലെ ജില്ലകള്‍ ചേര്‍ത്ത് സംസ്ഥാനം രൂപീകരിക്കണമെന്ന ആവശ്യം യൂത്ത് ലീഗ് നേതാവ് ഉന്നയിച്ചത്. പല സംഘടനകളും വരും ദിനങ്ങളില്‍ ഈ ആവശ്യവുമായി മുന്നോട്ടു വരുമെന്നാണ് സൂചന.

Share news
error: Content is protected !!
Scroll to Top