Section

malabari-logo-mobile

ഷൊര്‍ണൂര്‍-കോഴിക്കോട് പാതയില്‍ വൈദ്യുതീകരണ പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നു.

HIGHLIGHTS : താനൂര്‍: സതേണ്‍ റെയില്‍വെയുടെ

താനൂര്‍: സതേണ്‍ റെയില്‍വെയുടെ ഷൊര്‍ണൂര്‍-മംഗലാപുരം പാതയിലെ വൈദ്യൂതീകരണ പ്രവൃത്തികള്‍ പുരോഗമിക്കുന്നു. ആദ്യഘട്ടം എന്ന നിലയില്‍ ഷൊര്‍ണൂര്‍ മുതല്‍ താനൂര്‍ വരെയാണ് പ്രവര്‍ത്തികള്‍ നടക്കുന്നത്. ഇരട്ടപാതയിലെ പടിഞ്ഞാറ് ഭാഗത്താണ് പ്രവര്‍ത്തികള്‍ മുന്നേറുന്നത്.

മലബാര്‍ പ്രദേശത്ത് ആദ്യമായാണ് വൈദ്യുതി എഞ്ചിന്‍ ഉപയോഗിച്ച് തീവണ്ടികള്‍ ഓടാനിരിക്കുന്നത്. വൈദ്യുതി ട്രെയിന്‍ ഓടി തുടങ്ങുന്നതോടെ ഈ പാതയില്‍ എക്‌സ്പ്രസ്, സൂപ്പര്‍ഫാസ്റ്റ്, ജനശതാബ്ദി, രാജധാനി ട്രെയിനുകളുടെ വേഗത വര്‍ദ്ധിപ്പിക്കും. ഒരുപരിധിവരെ അന്തരീക്ഷ മലിനീകരണവും ഒഴിവാക്കാനാകും. വൈദ്യൂതീകരണത്തിന്റെ ഭാഗമായി നേരത്തെ തന്നെ റെയില്‍വെ ഗെയിറ്റുകള്‍ ഉള്ള മേഖലകളില്‍ സെക്യൂരിറ്റി ഗെയിറ്റുകള്‍ സ്ഥാപിച്ചിരുന്നു. ഒപ്പം റെയില്‍വെ ഫൂട്ട് ഓവര്‍ബ്രിഡ്ജുകളില്‍ സുരക്ഷാവേലികളും സ്ഥാപിച്ചിരുന്നു. 2014 മാര്‍ച്ചോടെ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കാനാകും എന്നാണ് റെയില്‍വെയുടെ നിഗമനം.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!