തേഞ്ഞിപ്പലം: ജീവന് രക്ഷാ പഥക് നേടിയ പുത്തൂര്‍ പള്ളിക്കല്‍ വി.പി.കെ.എം.എച്ച്.എസ്.എസ് വിദ്യാര്‍ഥി ഷഹ്സാദിനെ മെയ് 18ന് ശനിയാഴ്ച കലക്റ്ററേറ്റില്‍ നടക്കുന്ന ചടങ്ങില്‍ വ്യവസായ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ആദരിക്കും.
2011 ജൂണ്‍ രണ്ടിന് സ്കൂള്‍ വിട്ട് വീട്ടിലേക്ക് പോകുകയായിരുന്ന സഹപാഠികളായ മൂന്ന് വിദ്യാര്‍ഥിനികള്‍ പാലത്തില്‍ നിന്ന് പുത്തൂര്‍ തോട്ടിലേക്ക് വീഴുകയായിരുന്നു. തൊട്ടടുത്ത കൃഷിയടത്തിലുണ്ടായിരുന്ന ഷഹ്സാദ് തോട്ടിലേക്ക് ചാടി മൂന്ന് പേരെയും രക്ഷപ്പെടുത്താന്‍ ശ്രമിച്ചു. കോഴിത്തൊടി അബുവിന്റ മകള്‍ ഷിംലൂലയേയും സലാമിന്റെ മകള്‍ അഷ്ലിയെയും രക്ഷപ്പെടുത്തി. കോഴിത്തൊടി ഇഖ്ബാലിന്റെ മകള്‍ ഹസ്നാ ലുലുവിനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
സ്വന്തം ജീവന് പണയം വെച്ച് ഷഹ്സാദ് നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന് 2012 ജനുവരി 26ന് രാജ്യം ജീവന് രക്ഷാ പഥക് നല്കി ആദരിച്ചിരുന്നു. ഇപ്പോള്‍ വി.പി.കെ.എം.എച്ച്.എസ് ല്‍ പ്ലസ് റ്റു വിദ്യാര്‍ഥിയാണ് ഷഹ്സാദും രക്ഷപ്പെട്ട വിദ്യാര്‍ഥിനികളും.




