ഷവര്‍മ ഭഷ്യവിഷബാധ; കട പൂട്ടിച്ചു

താനൂര്‍: ഷവര്‍മകഴിച്ച് ഒരുകുടുംബത്തിലെ നാലുപേര്‍ക്ക് ഭക്ഷ്യ വിഷബാധയുണ്ടായ സംഭവത്തെ തുടര്‍ന്ന് ആരോഗ്യവകുപ്പ് കടപൂട്ടിച്ചു. താനൂരിലെ ഫ്രാന്‍സിസ് കൂള്‍ബാര്‍ ഉടമയ്‌ക്കെതിരെയാണ് നടപടി.

കലക്ടറുടെയും ഡിഎംഒ എന്നിവരുടെ നിര്‍ദേശപ്രകാരം ജെഎച്ച്‌ഐ രാമനാഥന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥാപനത്തില്‍ പരിശോധന നടത്തി. സ്ഥാപനംതാല്ക്കാലികമായ് പൂട്ടി.

കടയുടെ ലൈസന്‍സ് പുതുക്കിയിട്ടില്ലെന്നും റിപ്പോര്‍ട്ടുണ്ട്.

 

Share news
error: Content is protected !!
Scroll to Top