Section

malabari-logo-mobile

ശിശുമരണനിരക്ക്; ഇന്ത്യ ഒന്നാമത്

HIGHLIGHTS : ദില്ലി: നവജാത ശിശുക്കളുടെ മരണ നിരക്ക് ഏറ്റവും കൂടുതല്‍ ഇന്ത്യയിലെന്ന് റിപ്പോര്‍ട്ട്.

ദില്ലി: നവജാത ശിശുക്കളുടെ മരണ നിരക്ക് ഏറ്റവും കൂടുതല്‍ ഇന്ത്യയിലെന്ന് റിപ്പോര്‍ട്ട്. പ്രതി വര്‍ഷം ഇന്ത്യയില്‍ ജനിക്കുന്ന നവജാത ശിശുക്കളില്‍ ആദ്യ ദിനത്തില്‍ 309,300 കുട്ടികള്‍ ജനിച്ച ആദ്യ ദിനം തന്നെ മരിക്കുന്നതായാണ് റിപ്പോര്‍ട്ട.് സേവ് ദ ചില്‍ഡ്രന്‍ റിപ്പോര്‍ട്ടിലാണ ് ഈ ഞെട്ടിക്കുന്ന വിവരം പുറത്തു വിട്ടിരിക്കുന്നത്.
മോശ ആരോഗ്യ സംവിധാനത്തിന്റെ തെളിവാണ് ഇതെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ജനിച്ച ആദ്യം മരണമടയുന്ന ശിശുക്കളുടെ കണക്കില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് ഇന്ത്യയുള്‍പ്പെടെ 10 രാജ്യങ്ങളാണ്. അതില്‍ തന്നെ ജനസംഖ്യയില്‍ മുന്‍പന്തിയില്‍ ഇന്ത്യ,ചൈന,ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിര്‍ ശിശുമരണ നിരക്ക് വളരെ കൂടുതലാണ്. ഇന്ത്യയില്‍ നവജാത ശിശുക്കളുടെ മരണനിരക്ക് കൂടുതലായി നേരത്തെ വാര്‍ത്ത വന്നിരുന്നു. അതേ സമയം കേരളത്തില്‍ വയനാട് ജില്ലയിലെ അട്ടപ്പാടിയില്‍ നവജാത ശിശുക്കളും, അമ്മമാരും മരണപ്പെടുന്നതായ വാര്‍ത്തകള്‍ നേരത്തെ പുറത്ത് വന്നിരുന്നു.

ഗര്‍ഭിണിയായിരിക്കുമ്പോള്‍ അമ്മമാര്‍ക്ക് വേണ്ടത്ര പോക്ഷകാഹാരം ലഭിക്കാത്തതും വൃത്തി ഹീനമായ ജീവിത സാഹചര്യങ്ങളുമാണ് മരണനിരക്ക് വര്‍ദ്ധിക്കാന്‍ ഇടയാക്കിയതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!