Section

malabari-logo-mobile

വ്യോമസേന ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനത്ത് നിന്ന് സച്ചിന്‍ ടെന്‍ഡുല്‍ക്കറെ നീക്കി.

HIGHLIGHTS : ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറെ ബ്രാന്‍ഡ്

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറെ ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനത്തുനിന്ന് നീക്കാന്‍ ഇന്ത്യന്‍ വ്യോമസേന തീരുമാനിച്ചു. ഫോം നഷ്ടപ്പെട്ടതിനാല്‍ സച്ചിന് യുവാക്കളെ സേനയിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുന്നില്ല എന്നതിനാലാണ് ഈ തീരുമാനമെടുത്തതെന്നാണ് വ്യോമസേനയുടെ വിശദീകരണം.

സച്ചിനെ ബ്രാന്‍ഡ്് അംബാസിഡറാകാന്‍ നല്‍കേണ്ട തുകകൊണ്ട് കൂടുതല്‍ പരിശീലന വിമാനങ്ങള്‍ വാങ്ങാനാണ് വ്യോമസേന തീരുമാനം. 75 പരിശീലന വിമാനങ്ങളാണ് വ്യോമസേന വാങ്ങുക.

sameeksha-malabarinews

രണ്ടുവര്‍ഷം മുമ്പ് മുന്‍ വ്യോമസേന മേധാവി വി പി നായിക്കിന്റെ കാലത്താണ് വ്യോമസേനയിലേക്ക് യുവാക്കളെ ആകര്‍ഷിക്കുന്നതിനായി സച്ചിനെ ബ്രാന്‍ഡ് അംബാസിഡറാക്കിയത്. കായകരംഗത്ത് സേവനങ്ങള്‍ മുന്‍നിര്‍ത്തി 2010 ല്‍ സേന സച്ചിന് ഗ്രൂപ്പ് ക്യാപ്റ്റന്‍ പദവി നല്‍കി ആദരിച്ചിരുന്നു.

ഏതായാലും വ്യോമസേനയുടെ പുതിയ തീരുമാനം സ്ച്ചിന് തിരിച്ചടി തന്നെ യാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!