പരപ്പനങ്ങാടി: നിര്‍മാണം കഴിഞ്ഞ് ഒരുമാസം കഴിയുമ്പോള്‍ തന്നെ പരപ്പനങ്ങാടി റെയില്‍വേ മേല്്പ്പാലത്തില് കുഴി രൂപപ്പെട്ടു. പാലത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് റോഡിലേക്ക് ഇറങ്ങുന്ന സ്ഥലത്താണ് ഈ കുഴി എന്നതിനാല്‍ തന്നെ ഇത് വന്‍ അപകടം വിളിച്ചു വരുത്തുന്നു.
മേല്‍പ്പാലത്തിന്റെ ഈ ഭാഗത്ത് അപാകത തീര്‍ക്കാന്‍ 12 ലക്ഷം രൂപ ചിലവഴിച്ച് നിര്‍മ്മിച്ച ടൈല്‍സ് പാകിയ സ്ഥലത്താണ് രണ്ടടിയോളം ആഴത്തില്‍ കുഴിയുണ്ടായിരിക്കുന്നത്. പാലത്തിന്റെ അശാസ്ത്രിയമായ നിര്‍മ്മാണം മൂലം പാലം റോഡില്‍ ചേരുന്നിടത്തുണ്ടായ അപാകത പരിഹരിക്കാന്‍ വന്‍ തുക ചിലവിട്ട് ധൃതിപിടിച്ച് നടത്തിയ പ്രവൃത്തികളില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് അന്നുതന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു.
നിര്‍മാണം പൂര്‍ത്തിയായി ദിവസങ്ങള്‍ക്കുള്ളില്‍ പാലത്തില്‍ കുഴി രൂപപ്പെട്ടതില്‍ പ്രതിഷേധിച്ച് ടോള്‍വിരുദ്ധ സമരക്കാര്‍ പ്രകടനമായെത്തി ഈ കുഴിയില്‍ ചേമ്പ് നട്ടു.



