വ്യാപാരിയെ കൊന്നത് ക്വട്ടേഷന്‍ സംഘമെന്ന് സൂചന.

കോഴിക്കോട് : വ്യാപാരിയും ചേംബര്‍ ഓഫ് കൊമേഴ്‌സ് സെക്രട്ടറിയുമായിരുന്ന നസീര്‍ അഹമ്മദിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ സഞ്ചരിച്ചത്് ചുവന്ന ഓമ്‌നി വാനിലായിരുന്നെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു.

ഈ വാനില്‍ സഞ്ചരിച്ചിരുന്ന ആറംഗ സംഘം ക്വട്ടേഷന്‍ സംഘത്തില്‍ പെട്ടവരാണെന്നാണ് പോലീസിന്റെ നിഗമനം.

ചേംബര്‍ ഓഫ് കൊമേഴ്‌സ് സെക്രട്ടറിയായി തെരഞ്ഞടുക്കപ്പെട്ട വെള്ളിയാഴ്ച രാത്രിയാണ് നസീര്‍ കൊല്ലപ്പെട്ടത്. രാത്രി 11.35 നും 12.39 നിടയിലുമാണ് കൊലപാതകം നടന്നതെന്നാണ് പോലീസ് സ്ഥിരീകരണം.

റിയല്‍ എസ്‌റ്റേറ്റ് ബിസ്‌നസിലും സീജീവമായിരുന്ന നസീറിനെ ഈ മേഖലയിലെ ശത്രുക്കളാകാം കൊലപ്പെടുത്തിയതെന്നാണ് നിഗമനം.

Share news
error: Content is protected !!
Scroll to Top