Section

malabari-logo-mobile

പശ്ചിമബംഗാളില്‍ ടൂറിസ്റ്റ് ബസ്സ് മറിഞ്ഞ് 7 പേര്‍ മരിച്ചു

HIGHLIGHTS : കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ഇന്നു രാവിലെ ടുറിസ്റ്റ് ബസ്സ് മറിഞ്ഞ് ഏഴുപേര്‍ മരിച്ചു. അമ്പതുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ഇന്നു രാവിലെ ടുറിസ്റ്റ് ബസ്സ് മറിഞ്ഞ് ഏഴുപേര്‍ മരിച്ചു. അമ്പതുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

നിയന്ത്രണം വിട്ട ബസ്സ് ഹൂഗ്ലി ജില്ലയിലെ ഗുരാപ്പില്‍ വെച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പരിക്കേറ്റവരെ ബുര്‍ദ്വാനിലുള്ള മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേളിപ്പിച്ചിരിക്കുകയാണ്.

sameeksha-malabarinews

ബസ്സ് ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. ഈ ഭാഗത്തെ റോഡ് വളരെ മോശമായതിനാല്‍ ഇവിടെ അപകടങ്ങള്‍ പതിവായിരിക്കുകയാണ്. പരിക്കേറ്റവരില്‍ നിക്കപേരുടെയും നില ഗൂരുതരമായതിനാല്‍ മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!