Section

malabari-logo-mobile

വൈദ്യുതി വിതരണ മേഖല സ്വകാര്യവത്കരിക്കണമെന്ന് പറഞ്ഞിട്ടില്ല; ആര്യാടന്‍

HIGHLIGHTS : തിരു: വൈദ്യുതി വിതരണ മേഖല

തിരു: വൈദ്യുതി വിതരണ മേഖല സ്വകാര്യവത്കരിക്കണമെന്ന് കേന്ദ്രം പറഞ്ഞിട്ടില്ലെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് നിയമസഭയില്‍ വ്യക്തമാക്കി. വൈദ്യുതി മേഖലയുടെ കാര്യക്ഷമത മെച്ചപ്പെടുത്തണമെന്നാണ് പറഞ്ഞതെന്ന് അദേഹം പറഞ്ഞു.

സ്വകാര്യവല്‍ക്കരണം ഇല്ലാതെ കേന്ദ്രത്തിന്റെ സാമ്പത്തിക പുനഃസംഘടനാ പദ്ധതി നടപ്പിലാക്കുമെന്നും ആര്യാടന്‍ പറഞ്ഞു. വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തിരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു. എകെ ബാലനാണ് പ്രമേയത്തിന് അവതരണാനുമതി തേടിയത്.

sameeksha-malabarinews

കെഎസ്ഇബി ഇപ്പോള്‍ 200 കോടി നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഇപ്പോള്‍ ഉണ്ടായിരിക്കുന്ന ഈ നഷ്ടം സഹിക്കാന്‍ കേന്ദ്രസര്‍ക്കാറിന്റെ സാമ്പത്തിക പുനഃസംഘടനാ പദ്ധതിയില്‍ സംസ്ഥാനം പങ്കാളിയാകേണ്ടതുണ്ടെന്നും ആര്യാടന്‍ വ്യക്തമാക്കി.

സ്വകാര്യവല്‍ക്കരണം ഇല്ലെന്ന സര്‍ക്കാര്‍ നിലപടിനെ പിന്തുണയ്ക്കുന്നതിനായി പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ ഒന്നിച്ച് പോരാടാണമെന്നും വിഎസ് പ്രതികരിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!