Section

malabari-logo-mobile

അമൃതക്കെതിരെ കേസെടുക്കണം

HIGHLIGHTS : തിരു: തന്നെയും കുടുംബത്തെയും അസഭ്യം പറഞ്ഞതിന്

തിരു: തന്നെയും കുടുംബത്തെയും അസഭ്യം പറഞ്ഞതിന് പ്രതിരോധിച്ച തിരുവനന്തപുരം സ്വേദേശിയും വിദ്യാര്‍ത്ഥിയുമയ അമൃതയ്‌ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് സെയിന്റ്‌സ് കോളേജ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ അമൃതയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ മ്യൂസിയം പോലീസിനോടാവശ്യപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ വ്യാഴാഴിച രാത്രിയില്‍ സ്ത്രീ ശാക്തീകരണ പരിപാടിയായ വണ്‍ ബില്ല്യണ്‍ റൈസിങ്ങില്‍ പങ്കെടുത്ത് മടങ്ങവെ തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ റസ്്‌റ്റോറന്റ് പരിസരത്ത് വച്ച് സര്‍ക്കാറിന്റെ കീഴിലുള്ള ഐടി അറ്റ് സ്‌കൂളിന്റെ വാഹനത്തില്‍ വന്ന യുവാക്കളുമായി വാക്ക് തര്‍ക്കമുണ്ടാവുകയും യുവാക്കള്‍ കേട്ടാലറയ്ക്കുന്ന തെറിയഭിഷേകം നടത്തുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് ബ്ലാക്ക് ബെല്‍റ്റുകൂടിയായ അമൃത കായികമായി ഇവരോട് ഏറ്റുമുട്ടിയിരുന്നു.

sameeksha-malabarinews

ഈ കൂട്ടയടിക്കൊടുവില്‍ കാറില്‍ വന്ന രണ്ടുപേര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഒരാളെ സംഭവ സ്ഥലത്തു വച്ചുതന്നെ അറസ്റ്റ്് ചെയ്തിരുന്നു. ഈ കേസില്‍പ്പെട്ട രണ്ടുപേരെ സകര്‍ക്കാര്‍ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടിരുന്നു.

എന്നാല്‍ സംഭവത്തില്‍ മൂക്കിന് പരിക്കേറ്റ രണ്ടാം പ്രതി പ്രവച്ചമ്പലം അനൂപ് കോടതിയെ സമീപിച്ച് പരാതി നല്‍കി. ഇതെ തുടര്‍ന്ന് കോടതി ഔദ്യോഗിക കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തല്‍, ആക്രമിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് കേസെടുക്കാന്‍ ആവശ്യപ്പെട്ടത്. അമൃതയും പിതാവുമടക്കം മൂന്ന് പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!