Section

malabari-logo-mobile

വെടിക്കെട്ട്‌ ദുരന്തം; ഉത്തരവാദിത്വം പൊലീസിനാണെന്ന് ജില്ലാ കളക്ടര്‍

HIGHLIGHTS : കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് അപകടത്തിന്റെ ഉത്തരവാദിത്വം പൊലീസിനാണെന്ന് കൊല്ലം ജില്ലാ കളക്ടര്‍ ഷൈനാ മോള്‍. റിപ്പോര്‍...

dc-Cover-767suuge263ui0t0lgq1abbh54-20160410140842.Mediകൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് അപകടത്തിന്റെ ഉത്തരവാദിത്വം പൊലീസിനാണെന്ന് കൊല്ലം ജില്ലാ കളക്ടര്‍ ഷൈനാ മോള്‍. റിപ്പോര്‍ട്ട് റവന്യു മന്ത്രിക്ക് കൈമാറി. വെടിക്കെട്ട് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് ഇറക്കിയിരുന്നുവെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചിരുന്നു.

ക്ഷേത്ര ഭാരവാഹികള്‍ നിയമലംഘനം നടത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും കളക്ടര്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇത് സംബന്ധിച്ച് പൊലീസ് കമ്മീഷണറോട് കളക്ടര്‍ വിശദീകരണം ചോദിച്ചിരുന്നു. പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍  നേരത്തെ വ്യക്തമാക്കിയിരുന്നു.

sameeksha-malabarinews

അതേസമയം, പരവൂര്‍ വെടിക്കെട്ടപകടത്തില്‍ ക്ഷേത്ര ഭരണ സമിതിയെ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. കമ്പം നടത്താന്‍ അനുമതി ലഭിച്ചതായി ഭാരവാഹികള്‍ പൊലീസിനെയും റവന്യൂ ഉദ്യോഗസ്ഥരെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിച്ചു. പൊലീസിനെ സമ്മര്‍ദ്ദത്തിലാക്കിയതായും റിപ്പോര്‍ട്ടിലുണ്ട്.

പരവൂര്‍ കോടതിയില്‍ ഹാജരാക്കിയ ഏഴ് പ്രതികളെയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!