വീട്ടമ്മ തീവണ്ടി തട്ടി മരിച്ച നിലയില്‍

താനൂര്‍: സ്‌കൂള്‍ പടിക്ക് സമീപം വീട്ടമ്മയെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. പരിസരവാസിയായ പി പ്രേമാവതി (49) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ഏഴ് മണിയോടെയാണ് സംഭവം.

 

പാസഞ്ചര്‍ തീവണ്ടി കടന്നു പോയശേഷമാണ് റെയില്‍വെ ട്രാക്കിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്. താനൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം തിരൂര്‍ ഗവണ്‍മെന്റ് ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12ന് വീട്ടുവളപ്പില്‍. ഭര്‍ത്താവ്: പ്രഫുല്‍.

 

Share news
error: Content is protected !!
Scroll to Top