വിവാഹവാഗ്ദാനം നല്‍കി തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റില്‍

തിരൂരങ്ങാടി: വിവാഹവാഗ്ദാനം നല്‍കി സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ യുവാവ് അറസ്റ്റില്‍. പരപ്പനങ്ങാടി ചെട്ടിപ്പടി ആലുങ്ങല്‍ കടപ്പുറത്തെ ചീരാമന്റെ പുരക്കല്‍ അസ്‌കറാ (30)ണ് തിരൂരങ്ങാടി പോലീസിന്റെ പിടിയിലായത്. അസ്‌ക്കറിനെതിരെ വള്ളിക്കുന്ന് സ്വദേശിനി നല്‍കിയ പരാതിയിലാണ് അറസ്റ്റ്.

വിവാഹവാഗ്ദാനം നല്‍കി മൂന്നേകാല്‍ പവന്റെ സ്വര്‍ണ്ണാഭരണവും 25,000 രൂപയും കൈക്കലാക്കി മുങ്ങിയെന്നായിരുന്നു പരാതി. നേരത്തെ എആര്‍ നഗര്‍ കൊടുവായൂരിലെ യുവതിയില്‍ നിന്ന് ഒരു പവന്‍ സ്വര്‍ണ്ണാഭരണവും 60,000 രൂപയും തട്ടിയെടുത്തതായും അസ്‌കറിനെതിരെ പരാതിയുണ്ട്.

Share news
error: Content is protected !!
Scroll to Top