പെണ്‍വേഷത്തില്‍ സുഹൃത്തിനെ സ്വീകരിക്കാനെത്തിയ യുവാവ് പോലീസ് പിടിയിലായി

നെടുമ്പാശേരി: കൊച്ചി വിമാനത്താവളത്തില്‍ ഗള്‍ഫില്‍നിന്നും വന്ന സുഹൃത്തിനെ സ്വീകരിക്കാന്‍ പെണ്‍വേഷത്തിലെത്തിയ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. കലൂര്‍ ദേശാഭിമാനി റോഡില്‍ തുണ്ടി പറമ്പില്‍ വീട്ടില്‍ എം ബി അഫ്‌സല്‍ രാജ് (26) ആണ് കുരുങ്ങിയത്. ഇയാള്‍ സുഹൃത്തുക്കളോടൊപ്പം പര്‍ദ്ദയിട്ടാണ് വന്നത്. ഗള്‍ഫില്‍ നിന്നും വരുന്ന സുഹൃത്തിനെ ഒന്നുപറ്റിക്കാനായാണ് വേഷം മാറിയതെന്ന് ഇയാള്‍ പറഞ്ഞു.

വിമാനത്താവളത്തില്‍ വെച്ച് ഇവര്‍ പരസ്യമായി ചുംബിച്ചത് സിഐഎസ്എഫിന്റെ ശ്രദ്ധയില്‍പ്പെട്ടു. കേന്ദ്രപ്രതിരോധ മന്ത്രി എ കെ ആന്റണി വരുന്നതിനാല്‍ സുരക്ഷാ സംവിധാനം ശക്തമാക്കിയിരുന്നതിനാല്‍ പര്‍ദ്ധ ധരിച്ച് പരസ്യമായി ചുംബനം നടത്തിയ സ്ത്രീയെ സിഐഎസ്എഫ് പോലീസിന് കൈമാറി. പരിശോധനയില്‍ സ്ത്രീയല്ല യുവാവാണെന്ന് കണ്ടെത്തുകയായിരുന്നു.

തുടര്‍ന്ന് ആള്‍മാറാട്ടത്തിന് കേസെടുത്ത് യുവാവിനെ ജാമ്യത്തില്‍ വിട്ടു.

 

Share news
error: Content is protected !!
Scroll to Top