വിമുക്തഭടന്‍മാരുടെ ആശ്രിതര്‍ക്ക് നഴ്‌സിങ് കോഴ്‌സ്

ജൂനിയര്‍ പബ്ലിക് നഴ്‌സിങ് കോഴ്‌സിന് വിമുക്തഭടന്‍മാരുടെ ആശ്രിതരായ സ്ത്രീകള്‍ക്ക് സംവരണം ചെയ്ത സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോം സര്‍ക്കാര്‍ നഴ്‌സിങ് സ്‌കൂളുകളില്‍ ലഭിക്കും. താത്പര്യമുള്ളവര്‍ അപേക്ഷയുടെ പകര്‍പ്പ്, എസ്.എസ്.എല്‍.സി, പ്ലസ് റ്റു മാര്‍ക്ക് ലിസ്റ്റ്, എക്‌സ് സര്‍വീസ്‌മെന്‍ തിരിച്ചറിയല്‍ കാര്‍ഡ്, ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നിന്നും നേടിയ ആശ്രിത സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവ സഹിതം സൈനിക ക്ഷേമ ഡയറക്റ്റര്‍, സൈനിക ക്ഷേമ വകുപ്പ്, വികാസ് ഭവന്‍, തിരുവനന്തപുരം 33 വിലാസത്തില്‍ ഏപ്രില്‍ 20നകം അപേക്ഷ നല്‍കണം. ഒറിജിനല്‍ അപേക്ഷയും പ്രൊസ്പക്റ്റസില്‍ ആവശ്യപ്പെട്ട സര്‍ട്ടിഫിക്കറ്റുകളും അപേക്ഷിക്കുന്ന നഴ്‌സിങ് സ്‌കൂള്‍ പ്രിന്‍സിപ്പലിന് നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടാം. 0483 2734932

 

Share news
error: Content is protected !!
Scroll to Top