വിമാന ഇന്ധന വില, എണ്ണകമ്പനികള്‍ വീണ്ടും കുറവച്ചു.

ന്യൂഡല്‍ഹി : വിമാന ഇന്ധനത്തിന്റെ വില എണ്ണക്കമ്പനികള്‍ വീണ്ടും കുറച്ചു. ശനിയാഴ്ച 2 ശതമാനം വിലയാണ് കുറച്ചത്. ഒരുമാസത്തിനുള്ളില്‍ രണ്ടാം തവണയാണ് എണ്ണക്കമ്പനികള്‍ വിലകുറയ്ക്കുന്നത്. ഇപ്പോള്‍ എണ്ണയുടെ വില 1241 രൂപ കുറഞ്ഞ് 61,169രുപയായി. നേരത്തെ ജൂണ്‍ 16 ന് പ്രഖ്യാപിച്ച വിലക്കുറവ് പ്രകാരം കിലോലിറ്ററിന് 3260 രൂപ കുറഞ്ഞിരുന്നു.

ശനിയാഴ്ചയുണ്ടായ വിലക്കുറിവിനെ തുടര്‍ന്ന് 2011 ഒക്ടോബറിലെ നിലയിലേക്ക് വില താഴ്ന്നു.

എന്നാല്‍ ഇന്ധനത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന വില ക്കുറവ് യാത്രക്കാര്‍ക്ക് അനുകൂലമാകുന്ന തരത്തില്‍ ടിക്കറ്റ് നിരക്കില്‍ കുറവുവരുത്തുമെന്ന പ്രഖ്യാപനമൊന്നും കമ്പനിള്‍ നടത്തിയിട്ടില്ല.

Share news
error: Content is protected !!
Scroll to Top