Section

malabari-logo-mobile

വിമര്‍ശകരുടെ നാവടപ്പിച്ചു കളിമണ്ണിന് ‘എ’ സര്‍ഫിക്കറ്റില്ല.

HIGHLIGHTS : ശ്വേതാ മേനോന്റെ പ്രസവരംഗം ഷൂട്ട് ചെയ്തത് അശ്ലീലമാണെന്നാരോപിച്ച്

ശ്വേതാ മേനോന്റെ പ്രസവരംഗം ഷൂട്ട് ചെയ്തത് അശ്ലീലമാണെന്നാരോപിച്ച് ഏറെ പഴികേള്‍ക്കേണ്ടി വന്ന കളിമണ്‍ എന്ന ചിത്രം സെന്‍സറിങ് പൂര്‍ത്തിയാക്കി. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരെ പോലെ കാണാവുന്ന ‘u/A’ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് .

ചുടന്‍് ഗാന രംഗങ്ങളും അശ്ലീലചുവയുള്ള വാക്പ്രയോഗങ്ങളും കോരി നിറയ്ക്കുന്ന ‘കുടുംബ’ ചിത്രങ്ങള്‍ മലയാളത്തില്‍ സ്വീകരിക്കപ്പെടുമ്പോള്‍ ഒരുപിടി മികച്ച ചിത്രങ്ങള്‍ മലയാലത്തിന് സംഭാവന ചെയ്ത ബ്ലസിയുടെ കളിമണ്ണ് എന്ന ഈ ചിത്രം ചിത്രീകരണം തുടങ്ങുമ്പോള്‍ തന്നെ ഒരുവിഭാഗം ചിത്രത്തെ ബോധപൂര്‍വ്വമായ വിവാദങ്ങളില്‍ കുരുക്കുകയായിരുന്നു.

sameeksha-malabarinews

ചിത്രത്തിലെ ലാലി ലാലി ലാ… എന്ന മനോഹരഗാനം ഇപ്പോള്‍ തന്നെ സൂപ്പര്‍ ഹിറ്റായി കഴിഞ്ഞു. പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഈ ചിത്രം പെരുന്നാളിന് തിയ്യേറ്ററുകളിലെത്തും.

ശ്വേത മേനോന്‍ നായികയാകുന്ന ഈ ചിത്രത്തിലെ നായകന്‍ ബിജു മേനോനാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!