Section

malabari-logo-mobile

പഴം പച്ചക്കറി വിപണികളില്‍ 30 ശതമാനം വില വര്‍ദ്ധന

HIGHLIGHTS : ദോഹ: പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ 30 ശതമാനം

ദോഹ: പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ 30 ശതമാനം വില വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്. റമദാന്‍ മാസത്തിലെ ആവശ്യത്തിനനുസരിച്ചിട്ടുള്ള ലഭ്യത കുറവാണ് വിലകയറ്റത്തിന് കാരണമെന്നാണ് വിലയിരുത്തുന്നത്. അഞ്ചു കിലോ ഉള്‍കൊള്ളുന്ന പെട്ടി തക്കാളിക്ക് 35 മുതല്‍ 55 റിയാല്‍ വരെയാണ് വില. നേരത്തെ 8 റിയാലിനും 10 റിയാലിനും ഇടയിലായിരുന്നു വില. ഇതാദ്യമായാണ് തക്കാളിക്ക് തൊട്ടാല്‍ പൊള്ളുന്ന വില അനുഭവപെടുന്നത്. ഇതോടെ ചില ചെറുകിട സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ വന്‍ വിലകയറ്റം കാരണം തക്കാളി വില്‍പ്പന തന്നെ അവസാനിപ്പിച്ചിരിക്കുകയാണ്.

റമദാന്‍ മാസത്തെ അധിക വില്‍പ്പന മുന്നില്‍ കണ്ട് ചില കച്ചവടക്കാര്‍ പഴത്തിനും പച്ചക്കറിക്കും വില വര്‍ദ്ധിപ്പിക്കുയാണെന്ന ആരോപണവുമുണ്ട്. കൂടുതല്‍ വില ലഭിക്കാനായി പൂഴ്ത്തിവെപ്പ് നടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.

sameeksha-malabarinews

റമദാനില്‍ നിതേ്യാപയോഗ സാധനങ്ങള്‍ക്ക് നിര്‍ബന്ധിത വില നിയന്ത്രണം പ്രാബല്ല്യത്തില്‍ ഉണ്ടെങ്കിലും ഏറ്റവും കൂടുതല്‍ ആവശ്യമുള്ള പഴം പച്ചക്കറി വില കുതിച്ചുയരുന്നത് സാധാരണക്കാരുമെട കുടുംബ ബജറ്റിനെ കാര്യമായി ബാധിച്ചിട്ടുണ്ട്.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!