അമൃതാനന്ദമയിയും കാന്തപുരവും കെ പി യോഹന്നാനും വിദേശ സംഭാവനകളുടെ കണക്ക് നല്‍കിയില്ല

ദില്ലി: കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാരുടെ നേതൃത്വത്തില്‍ നടക്കുന്ന കോഴിക്കോട് മര്‍ക്കസും അമൃതാനന്ദമയി മഠവും ബിലീവേഴ്‌സ് ചര്‍ച്ചിന്റെ കെ പി യോഹന്നാനും വിദേശങ്ങളില്‍ നിന്ന് തങ്ങള്‍ക്ക് ലഭിക്കുന്ന സംഭാവനകളുടെ കണക്ക് സര്‍ക്കാരിന് നല്‍കാന്‍ തയ്യാറായിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍.
2011 -12 വര്‍ഷത്തെ കണക്കാണ് ഇവര്‍ നല്‍കാതിരുന്നതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. കേരളത്തിലെ 813 സന്നദ്ധ സംഘടനകള്‍ വിദേശ സംഭാവന സ്വീകരിച്ചതിന്റെ കണക്കുകള്‍ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. കേരളത്തിലെ സാമുദായിക സംഘടനകള്‍ക്ക് 1000 കോടി രൂപയോളമാണ് വിദേശത്തു നിന്നും കഴിഞ്ഞ ഒരു വര്‍ഷം അധികൃതരുടെ അറിവോടെ എത്തിയത്.

ഡിസംബര്‍ 31 നകം കണക്കുകള്‍ നല്‍കിയില്ലെങ്കില്‍ സംഘടനകളില്‍ നിന്ന് പിഴ ഈടാക്കാന്‍ വിദേശ സംഭാവന നിയന്ത്രണ ചട്ട പ്രകാരം വ്യവസ്ഥയുണ്ട്. സംഭാവനയുടെ രണ്ട് ശതമാനമോ പതിനായിരം രൂപയോ പിഴ ഈടാക്കാം. 25,000 ത്തോളം സംഘടനകള്‍ വഴി 15 കോടി രൂപയാണ് രാജ്യത്ത് എത്തുന്നത്.

 

 

Share news
error: Content is protected !!
Scroll to Top