Section

malabari-logo-mobile

വിധി നാഴികക്കല്ല്; സമരം തുടരും ഡിവൈഎഫ്‌ഐ

HIGHLIGHTS : കോഴിക്കോട് സര്‍വ്വകലാശാലയില്‍ സമീപ കാലത്ത് നിലനില്‍ക്കുന്ന

കോഴിക്കോട് സര്‍വ്വകലാശാലയില്‍ സമീപ കാലത്ത് നിലനില്‍ക്കുന്ന അമിതാധികാര സ്വേഛാധിപത്യ പ്രവണതയ്ക്ക് എതിരായ പോരാട്ടത്തിലെ ഒരു നാഴികകലല്ലാണ് കോടതി നിര്‍ദേശമെന്ന് ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് അബ്ദുള്ളാ നവാസ് പറഞ്ഞു. മരംതൊട്ട് മാനവികതവരെ വിപണന വസ്തുവാക്കുന്നവര്‍ക്ക് അക്കാദമിക് സ്വാതന്ത്യത്തെ പരിഗണിക്കാനാവില്ലെന്ന യുവജന പ്രസ്ഥാനത്തിന്റെ സമരശാഠ്യങ്ങളെ സാധൂകരിക്കുന്നതാണ് വിധിയെന്ന് ഡിവൈഎഫ്‌ഐ ജില്ലാ പ്രസ്ഡന്റ്.

ഇപ്പോള്‍ കരിമ്പട്ടികയില്‍ നില്‍ക്കുന്നവര്‍ ഏതന്വേഷണത്തെയും അട്ടിമറിക്കാന്‍ പ്രാപ്തരാണെന്ന് മുന്‍കാല അനുഭവങ്ങളില്‍ നിന്ന് ബോധ്യമുള്ള സ്ഥിതിക്ക് ജാഗ്രതയോടെ അധികാര സ്ഥാനങ്ങള്‍ ഒഴിയും വരെ അമിതാഹ്ലാദമോ ഉദാസീനതയോ ഇല്ലാതെ പോരാട്ടം തുടരാനുള്ള പ്രചോദനമായി കോടതി നിര്‍ദേശത്തെ ഡിവൈഎഫ്‌ഐ പരിഗണിക്കുമെന്ന് ജില്ലാ പ്രസിഡന്റ് അബ്ദുള്ളാ നവാസ് മലബാറി ന്യൂസിനോട് പറഞ്ഞു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!