വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച മദ്രസ അധ്യാപകന് 22 വര്‍ഷം തടവ്.

കാസര്‍കോട്: പതിനൊന്ന് വയസ്സുപ്രായമുള്ള വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച മദ്രസ അധ്യാപകന് തടവുശിക്ഷ. മലപ്പുറം സ്വദേശി അയൂബി(28)നാണ് 22 വര്‍ഷം ശിക്ഷ കോടതി വിധിച്ചത്. ഇയാള്‍കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.

മദ്രസ സമയത്ത് കുട്ടിയെ മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചു വെന്നാണ് കേസ്. 2008 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

മൂന്നു കേസുകളിലായാണ് ഇയാള്‍ക്ക് 22 വര്‍ഷത്തെ തടവ് വിധിച്ചിരിക്കുന്നത്. ബലാത്സംഗ കേസിനും പ്രകൃതി വിരൂദ്ധ പീഡനത്തിനും 10 വര്‍ഷം വീതവും ഭീഷണിപ്പെടുത്തിയതിന് 2 വര്‍ഷവുമാണ് സിക്ഷ. തടവുശിക്ഷയ്ക്കു പുറമെ 25,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴയടച്ചില്ലെങ്കില്‍ ആറുമാസം കൂടി ജയില്‍ ശിക്ഷ അനുഭവിക്കണമെന്നും കസര്‍കോട് സെഷന്‍ കോടതി ജഡ്ജി കെ. ഭാസ്‌കരന്‍ ഉത്തരവിട്ടു.

Share news
error: Content is protected !!
Scroll to Top