Section

malabari-logo-mobile

വിദ്യാര്‍ത്ഥിനിയുടെ മരണം: സ്ത്രീകളടക്കം നാട്ടുകാര്‍ റോഡ് ഉപരോധിച്ചു

HIGHLIGHTS : തിരൂരങ്ങാടി ശനിയാഴ്ച കൊടിഞ്ഞി ഫാറൂഖാബാദില്‍ ഒന്‍പത് വയസ്സുകാരി

തിരൂരങ്ങാടി ശനിയാഴ്ച കൊടിഞ്ഞി ഫാറൂഖാബാദില്‍ ഒന്‍പത് വയസ്സുകാരി ദാരുണമായി മരണപ്പെട്ട ബസ്സപകടത്തില്‍ അപകടം വരുത്തിയ ഡ്രൈവറെ അറസ്റ്റ് ചെയ്യണമെന്ന് ആവിശ്യപ്പെട്ട് സ്ത്രീകളടക്കമുള്ള നൂറ് കണക്കിന് നാട്ടുകാര്‍ റോഡുപരോധിച്ചു.

ഉപരോധത്തെ തുടര്‍ന്ന് ചെമ്മാട് താനൂര്‍ റോഡിലെ ഗതാഗതം മണിക്കൂറുകളോളം നിലച്ചു.മൂന്ന മണിയോടെ ആരംഭിച്ച സമരം പ്രതിയെ അറസ്റ്റ് ചെയ്യാമെന്ന പോലീസിന്റെ ഉറപ്പിനെ തുടര്‍ന്ന് എട്ടര മണിയോടെ അവസാനിപ്പിക്കുകയായിരുന്നു.

sameeksha-malabarinews

ശനിയാഴ്ച രാവിലെ നിയന്ത്രണം വിട്ട ബസ് റോഡരുകിലേക്ക് പാഞ്ഞുകയറി മദ്രസിലേക്കു പോകുകയായിരുന്ന ഫാറൂഖ് നഗര്‍ പൊറ്റാണിക്കല്‍ അയൂബിന്റെ മകള്‍ ഫിദ ഫാത്തിമയാണ് മരിച്ചത് ഈ അപകടത്തില്‍ 11 പേര്‍ക്ക് പരക്കേറ്റിരുന്നു. ഇതില്‍ രണ്ട് പേരുടെ നില ഗുരതരമാണ്.

അപകടം നടന്നിട്ട് ഒരു ദിവസം കഴിഞ്ഞിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്തതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്. ഇതിനിടെ ബസ്സ് ഓടിച്ച്ത് യഥാര്‍ത്ഥ ഡ്രൈവറല്ലെന്നും ആരോപണമുയന്നിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!