കളഞ്ഞു കിട്ടിയ സ്വര്ണ്ണം തിരിച്ചേല്‍പ്പിച്ച് ഓട്ടോ ഡ്രൈവര്‍ മാതൃകയായി

പരപ്പനങ്ങാടി : കളഞ്ഞു കിട്ടിയ മൂന്നര പവന്റെ സ്വര്‍ണ്ണമാല ഉടമസ്ഥയെ കണ്ടെത്തി തിരച്ചേല്‍പ്പിച്ച ഓട്ടോ ഡ്രൈവര്‍ മാതൃകയായി. ഡ്രൈവര്‍ക്ക് പരപ്പനങ്ങാടി പോലീസിന്റെ അഭിനന്ദനം.
പരപ്പനങ്ങാടി സറ്റാന്‍ഡിലെ ഓട്ടോഡ്രൈവറായ പോക്കുവിന്റെ പുരക്കല്‍ സവാദാണ് കഴിഞ്ഞ ദിവസം കളഞ്ഞു കിട്ടിയ സ്വര്‍ണ്ണം വ്യത്സതമായ രീതിയില്‍ ഉടമയെ കണ്ടത്തി തിരിച്ചുനല്‍കിയത്.
സവാദ് സ്വര്‍ണ്ണം വീണ് കിട്ടിയ വിവരം പരപ്പനങ്ങായുടെ വിവിധയിടങ്ങളില്‍ എഴുതി പതിപ്പിക്കുകയായിരുന്നു. തുടര്‍ന്ന വിവരം അറിഞ്ഞത്തിയ യഥാര്‍ത്ഥ ഉടമസ്ഥയായ അയോധ്യനഗറിലെ ‘പവത്രം’ വീട്ടിലെ ദിവ്യക്ക് പരപ്പനങ്ങാടി എസ്‌ഐയുടെ സാനിധ്യത്തില്‍ കൈമാറുകയായിരുന്നു.

Share news
error: Content is protected !!
Scroll to Top