വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച സിദ്ധനെതിരെ വീണ്ടും പരാതി

താനൂര്‍:: വിദ്യാര്‍ത്ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയതിന് പിടിയിലായ സിദ്ധന്‍ സിയാറത്തിങ്ങല്‍ അബ്ദുള്ള കോയ തങ്ങള്‍ക്കെതിരെ വീണ്ടും പരാതി. തങ്ങള്‍ക്കെതിരെ ഒരു വിദ്യാര്‍ത്ഥി കൂടി പരാതിനല്‍കി.

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ വാഹനം വാങ്ങിച്ചുതരാമെന്നും ഫോണ്‍ വാങ്ങിച്ചു തരാമെന്നും പറഞ്ഞ് പ്രലോഭിപ്പിച്ച് കുട്ടികളെ തന്റെ വീട്ടില്‍ എത്തിച്ചായിരുന്നു ഇയാള്‍ പീഡിപ്പിച്ചിരുന്നത്.

ഇയാള്‍ക്കെതിരെ ഒരു കുട്ടി മാത്രമാണ് ആദ്യം പരാതി നല്‍കിയിരുന്നത്. പരാതിയെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഇടപെട്ടതോടെയാണ് ഇയാള്‍ അറസ്റ്റിലാകുന്നത്. ചെല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം മൂന്ന് കുട്ടികളെ കൗണ്‍സിലിങ് നടത്തിയിരുന്നു. ഇതിനു പുറമെ ഇയാള്‍ക്കെതിരെ വേറെയും ആക്ഷേപങ്ങള്‍ നാട്ടുകാര്‍ ഉയര്‍ത്തുന്നുണ്ട്.

വിദ്യാര്‍ത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ സിദ്ധന്‍ പിടിയില്‍

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top