നിലമ്പൂര്‍: കാമുകനൊപ്പം ഒളിച്ചോടിപ്പോയ ഭര്‍തൃമതിയായ യുവതിയെ കാമുകനൊപ്പം വിടാന്‍ കോടതി ഉത്തരവ്. ചോക്കാട് ചേലോട് പുലത്ത് അമാനുള്ളയുടെ ഭാര്യ സമീമയെയാണ് നിലമ്പൂര്‍ ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി കാമുകന് ചോക്കാട്ടുള്ള നൗസര്ബാനിനൊപ്പം പോകാന്‍ അനുവദിച്ചത്.
കാമുകനൊപ്പം പോകുമ്പോള്‍ കൂടെയുണ്ടായിരുന്ന ഇളയകുട്ടിയെ പിതാവിനൊപ്പം വിടാനും കോടതി ഉത്തരവിട്ടു. ഈ മാസം 17 ന് കുട്ടിയെ വീണ്ടും കോടതിയില്‍ ഹാജരാക്കും. കുട്ടിക്ക് പിതാവിന്റെകൂടെയാണോ മാതാവിെന്റ കൂടെയാണോ കഴിയാന്‍ താല്പര്യം എന്ന് അറിഞ്ഞശേഷം കുട്ടിയെ ആര്‍ക്കൊപ്പം താമസിപ്പക്കണം എന്ന് തീരുമാനമെടുക്കാനാണ് കോടി കുട്ടിയെ വീണ്ടും ഹാജരാക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഈ മാസം ഒന്നാം തിയതിയാണ് തന്റെ ഭാര്യ സമീമയെ കാണാനില്ലെന്ന് പറഞ്ഞ് അമാനുള്ള നിലമ്പൂര്‍ പോലീസില്‍ പരാതി നല്‍കിയത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ കണ്ണൂരില്‍ വച്ച് വ്യാഴാഴ്ച കാമുകനെയും യുവതിയെയും കുട്ടിയെയും നിലമ്പൂര്‍ പോലീസ് കണ്ടെത്തുകയായിരുന്നു. നാലുവര്‍ഷമായി ഗള്‍ഫിലായിരുന്ന അമാനുള്ള ഈ അടുത്തിടെയാണ് അവധികഴിഞ്ഞ് നാട്ടിലെത്തിയത്.





