Section

malabari-logo-mobile

വിദ്യാര്‍ത്ഥികളെ ജാതി പേര് വിളിച്ച പാരാമെഡിക്കല്‍ പ്രൊഫ. അറസ്റ്റില്‍

HIGHLIGHTS : തിരു: വിദ്യാര്‍ത്ഥികളെ ജാതിപേര് വിളിച്ച മെഡിക്കല്‍ കോളേജിലെ

തിരു: വിദ്യാര്‍ത്ഥികളെ ജാതിപേര് വിളിച്ച മെഡിക്കല്‍ കോളേജിലെ പാരാമെഡിക്കല്‍ വിഭാഗം അധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പ്രിയദര്‍ശിനി പാരാമെഡിക്കല്‍ സയന്‍സിലെ കോഴ്‌സ് ഡയറക്ടറായിരുന്ന പ്രൊഫ. മിന്നിമേരി മാമാനെ ശംഖുമുഖം അസിസ്റ്റന്‍ഡ് കമ്മീഷണര്‍ കെ.എസ് വിമല്‍ കുമാറാണ് അറസ്റ്റ് ചെയ്തത്.

അഞ്ചു മാസം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. പാരാമെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പട്ടിക ജാതി വിഭാഗത്തില്‍ പെട്ട വിദ്യാര്‍ത്ഥികളെ അന്ന് കോഴ്‌സ് ഡയറക്ടറായിരുന്ന മിന്നിമേരി മാമന്‍ ജാതിപേര് വിളിച്ച് അധിക്ഷേപിച്ചു എന്നായിരുന്നു പരാതി.

sameeksha-malabarinews

ഇന്‍സ്റ്റിറ്റ്യൂട്ടിലെ പിന്നോക്ക വിഭാഗ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ മുറി ഒഴിപ്പിച്ചതില്‍ പ്രതിഷേധിച്ച് അഞ്ച് മാസങ്ങള്‍ക്ക് മുമ്പ് വിദ്യാര്‍ത്ഥികള്‍ സമരം ചെയ്തിരുന്നു. ഈ സമരം ചെയ്ത വിദ്യാര്‍ത്ഥികളെയാണ് ചര്‍ച്ചക്ക് മുറിയില്‍ വിളിച്ച് വരുത്തി കോഴ്‌സ് ഡയറക്ടറായ ഇവര്‍ ജാതി പേര് വിളിച്ച് അധിക്ഷേപിച്ചതെന്ന് വിദ്യാര്‍ത്ഥികള്‍ കോളേജ് പ്രിന്‍സിപ്പാള്‍ക്കും, ഡിഎംഇ എന്നിവര്‍ക്കും പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം സിജെഎം കോടതിയില്‍ ഹാജരാക്കിയ മിന്നിമേരിയെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!