Section

malabari-logo-mobile

വിദേശികള്‍ക്ക്‌ അവയവം ദാനം ചെയ്യുന്നത്‌ മഹാരാഷ്ട്രയില്‍ നിരോധിച്ചു

HIGHLIGHTS : മുംബൈ: അവയവദാനം സംബന്ധിച്ച നിയമത്തില്‍ മഹാരാഷ്ട്രയില്‍ ഭേദഗതി വരുത്തി. വിദേശികള്‍ക്ക്‌ ഇനിമുതല്‍ അവയവങ്ങള്‍ ദാനം ചെയ്യാന്‍ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക...

heart_donation_splമുംബൈ: അവയവദാനം സംബന്ധിച്ച നിയമത്തില്‍ മഹാരാഷ്ട്രയില്‍ ഭേദഗതി വരുത്തി. വിദേശികള്‍ക്ക്‌ ഇനിമുതല്‍ അവയവങ്ങള്‍ ദാനം ചെയ്യാന്‍ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക്‌ അനുവാദം ഉണ്ടായിരിക്കില്ലെന്നതാണ്‌ പ്രധാന ഭേദഗതി.

അവയവദാനത്തിന്‌ അര്‍ഹതയുള്ള അടുത്ത ബന്ധുക്കളുടെ പട്ടികയിലേക്ക്‌ മുത്തച്ഛനെയും മുത്തശ്ശിയെയും പേരക്കുട്ടികളെയും ഉള്‍പ്പെടുത്തി. അതേസമയം പ്രായപൂര്‍ത്തിയാകാത്തവരും മാനസികമായി വെല്ലുവിളികള്‍ നേരിടുന്നവരും അവയവങ്ങള്‍ ദനം ചെയ്യുന്നത്‌ നിരോധിച്ചു. ഡോക്ടര്‍മാരെ കൂടാതെ വിദഗ്‌ധ പരിശീലനം ലഭിച്ച പാരാമെഡിക്കല്‍ ജീവനക്കാര്‍ക്കും ദാതാക്കളില്‍ ശസ്‌ത്രക്രിയ നടത്തി കണ്ണ്‌ പുറത്തെടുക്കാം.

sameeksha-malabarinews

ചര്‍മ്മം, അസ്ഥികള്‍, ഞരമ്പ്‌, ഹൃദയപേശികള്‍ തുടങ്ങിയവയും ഇനി ദാനം ചെയ്യാം. അവയവമാറ്റ ശസ്‌ത്രക്രിയകള്‍ ഏകോപിപ്പിക്കുന്നതിനായി പ്രത്യേക സംവിധാനമൊരുക്കും. അവയവം ആവശ്യമുളള വ്യക്തിയുടെ ബന്ധുക്കള്‍ മറ്റ്‌ സംസ്ഥാനത്തിലാണെങ്കില്‍ അവയവം സുരക്ഷിതമായി എത്തിക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്യും. സംസ്ഥാനതലത്തിലും ദേശീയതലത്തിലും അവയവം ദാനം ചെയ്യാന്‍ താല്‍പര്യമുള്ളവരുടെയും അവയവം ആവശ്യമുള്ളവരുടെയും ഡേറ്റ ബാങ്ക്‌ തയ്യാറാക്കും.

ഈ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കുള്ള ശിക്ഷയും പുതിയ ഭേദഗതിയിലൂടെ ഉയര്‍ത്തിയിട്ടുണ്ട്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!