കവിത

മൗനം
 
സോഫിയ കന്നത്ത്‌

നിന്‍റെ കഴുകന്‍ കണ്ണുകള്‍ക്ക്‌

നീരൂറ്റികുടിക്കാനല്ല ഞാനെന്‍റെ ,

കവിതകള്‍ക്ക്‌ അഗ്നിപകര്‍ന്നത്…..

 

ചിറകുകള്‍ കെട്ടിവച്ചു.

നീയെന്‍റെ ഉയരങ്ങള്‍ക്ക്,

പരിതി നിര്‍ണയിച്ചു …….

 

മൗനം….വാചാലമാകവേ…

ചോദ്യചിഹ്നങ്ങളാല്‍ നീയെന്‍റെ,

ബലഹീനതകളെ ആയുധമാക്കി.

 

ഓര്‍ക്കുക…!

ഈ മഹാ മൗനം ഞാന്‍

നിമഞ്ജനം ചെയ്യുമ്പോള്‍

നിന്‍റെ വിലാപങ്ങള്‍ക്ക്‌ കാതോര്‍ക്കാന്‍

ആയിരം പറവകള്‍ വരും….!!

Share news
error: Content is protected !!
Scroll to Top