Section

malabari-logo-mobile

വിചാരണയില്ലാതെ ആയിരങ്ങളെ തടവിലിടുന്നത് സര്‍ക്കാറിന്റെ പിടിപ്പുകേട് ; ഇടി മുഹമ്മദ് ബഷീര്‍

HIGHLIGHTS : പരപ്പനങ്ങാടി: ഇന്ത്യയിലെ

പരപ്പനങ്ങാടി: ഇന്ത്യയിലെ വിവധ സംസ്ഥാനങ്ങളിലായി വിചാരണ തടവുകാരായി ആയിരക്കണക്കിന് നിരപരാധികളെ വിട്ടയക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എം പി. ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ അറസ്റ്റുചെയ്യപ്പെട്ട സെക്കറിയയെ വിചാണ ചെയ്യാതെ തടവിലിടുന്നതും ശരിയെല്ലെന്നും ഇ ടി.

നാലുവര്‍ഷമായ് ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന പരപ്പനങ്ങാടി സ്വദേശി കോണിയത്ത് സക്കറിയക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഫ്രീ സക്കറിയ ആക്ഷന്‍ കമ്മിറ്റി സംഘടിപ്പിച്ച മനുഷ്യാവകാശ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.

sameeksha-malabarinews

മത രാഷ്ട്രീയ സാമൂഹിക രംഗത്തെ നിരവധി പേര്‍ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിച്ചു.

നിയാസ് പുളിക്കലകത്ത് അധ്യക്ഷം വഹിച്ച സമ്മേളനത്തില്‍ പിടിഎ റഹീം എംഎല്‍എ, മാധ്യമ പ്രവര്‍ത്തക ജിഷ. അബ്ദുള്‍ മജീദ് സഖാഫി, അഡ്വ. പിഎ പൗരന്‍, സിവിക്ക് ചന്ദ്രന്‍. പ്രെഫ. അബ്ദള്‍ വഹാബ്, ഡോ.എം ഗംഗാധരന്‍, അഡ്വ. പിപി ബഷാര്‍, മുഹമ്മദ് ഷെരീഫ്, സുൈര്‍ സബാഹി, ഉമ്മര്‍ ഒട്ടുമ്മല്‍ എന്നിവര്‍ സംസാരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!