തിരു: ലാവ്‌ലിന്‍ കേസില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ കുടുക്കാന്‍ വിഎസ് നീക്കം നടത്തിയതായി സിപിഐഎം അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് സിപിഐഎം സിസി അംഗമായ പി കരുണാകരന്‍ എംപി അധ്യക്ഷനായ അന്വേഷണ കമ്മീഷനാണ് വിഎസി് അച്യുതാനന്ദനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചത്.
അധികാര ദല്ലാള്‍ ടി ജി നന്ദകുമാറും വിഎസും പിണറായിയെ കുടക്കാന്‍ ശ്രമിച്ചുവെന്നാണ് പ്രധാന പരാമര്‍ശം. ലാവ്‌ലിന്‍ കേസില്‍ പിണറായിക്കെതിരെ നിയമനടപടികള്‍ വേഗത്തിലാക്കാന്‍ ശ്രമിക്കുകയും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരായ എച്ച് എല്‍ ദത്ത്, വി കെ ബാലി തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തിയെന്നുമുള്ള വിഎസിന്റെ മുന്‍ പ്രൈവറ്റ് സെക്രട്ടറി എസ് രാജേന്ദ്രന്റെ മൊഴിയെ അടിസ്ഥാനപ്പെടുത്തിയാണ് ഈ കണ്ടെത്തലുകള്‍.
സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിച്ച ഈ റിപ്പോര്‍ട്ട് സിപിഐഎം കേന്ദ്രകമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്. എന്നാല്‍ ഈ റിപ്പോര്‍ട്ട് നിലനില്‍ക്കുന്നതല്ലെന്നും ഇതിനെ ജനങ്ങള്‍ പുച്ഛിച്ച് തള്ളുമെന്നും വി എസ് മാധ്യമങ്ങളോട് പറഞ്ഞു.




