നടന്‍ സിദ്ധിഖ് പുതിയ ചാനല്‍ തുടങ്ങുന്നു.

ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഹെല്‍ത്ത് ആന്റ് ലൈഫ് സ്റ്റൈല്‍ ടെലിവിഷന്‍ ചാനലായ ‘ചാനല്‍ ലൈഫ്’ ഉടന്‍ ആരംഭിക്കുന്നു. മലയാള സിനിമാതാരം സിദ്ധിഖ് ചെയര്‍മാനായ ലൈഫ് പ്ലസ് മീഡിയ ലിമിറ്റഡാണ് ചാനലിന്റെ സംരംഭകര്‍. ഇതിന്റെ ലോഗോ പ്രകാശനം കൊച്ചിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വ്വഹിച്ചു.

മാര്‍ച്ചില്‍ ട്രയല്‍ റണ്‍ ആരംഭിക്കുന്ന ചാനല്‍ മെയ് ഒന്നോടുകൂടി പൂര്‍ണമായി സംപ്രേക്ഷണം തുടങ്ങുമെന്നാണ് കരുതുന്നത്. എറണാകുളം കിങ്ഫ്രയിലാണ് ചാനലിന്റെ ആസ്ഥാനം.

ആരോഗ്യ പരിപാടികള്‍, പരിസ്ഥിതി, ആഹാര ശൈലികള്‍, യാത്ര, സംസ്‌ക്കാരം, സാങ്കേതികം, ഫാഷന്‍ തുടങ്ങിയ വ്യത്യസ്തമായ പരിപാടികളാണ് ചാനലില്‍ ഉണ്ടാകുകയെന്ന് അധികൃതര്‍ അറിയിച്ചു.

Share news
error: Content is protected !!
Scroll to Top