ചേളാരിയില്‍ കാണാതായ പെണ്‍കുട്ടി മരിച്ച നിലയില്‍

ചേളാരി: ഇന്നലെ വൈകീട്ട് ചേളാരിയിലെ വീട്ടില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയെ പന്നിയങ്കരയ്ക്കടുത്ത് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ചേളാരി ചെന്ക്കലങ്ങാടി കൃഷ്ണന്റെ മകള്‍ ശൈത്യ(15)ആണ് മരിച്ചത്. ചേളാരി ജിവിഎച്ച്എസ് സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.

ഇന്നലെ രാത്രി മുഴുവന്‍ പെണ്‍കുട്ടിക്ക് വേണ്ടി തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. ഇന്ന് രാവിലെ പന്നിയങ്കര കണ്ണഞ്ചേരി ആശ്രമം സ്‌കൂളിന് സമീപത്ത് റെയില്‍ ട്രേക്കിലാണ് മൃതദേഹം കണ്ടത്.
മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

ഷൈനിയാണ് മാതാവ്. സഹോദരന്‍ ശരത് കുമാര്‍.

Share news
error: Content is protected !!
Scroll to Top