വള്ളിക്കുന്നില്‍ ഉത്സവ സ്ഥലത്ത് സംഘര്‍ഷം; മൂന്ന് പേര്‍ക്ക് വെട്ടേറ്റു

വള്ളിക്കുന്ന്: വള്ളിക്കുന്ന് മുണ്ടിയന്‍ കാവ് പറമ്പിനടുത്ത് തേറാണി ക്ഷേത്രത്തിലെ ഉത്സവ സ്ഥലത്തുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് വെട്ടേറ്റു. മറ്റ് രണ്ടുപേര്‍ക്കുകൂടി പരിക്കുണ്ട്. ബുധനാഴ്ച പുലര്‍ച്ചെ 2 മണിയോടെയാണ് സംഭവം.

പരിക്കേറ്റ തേറാണി ഷൈജു, തേറാണി മനോജ് കോന്നാം കുഴി സജീവ് എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രശാന്ത്, ബൈജു എന്നീ രണ്ടുപേരെ തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്നലെ പകല്‍ സമയത്ത് ഇവിടുത്തെ കടയില്‍ നിന്ന് മുന്തിരി വാങ്ങിയത് രാത്രി തിരിച്ചുകൊണ്ടുവന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ വാക്ക്തര്‍ക്കം പിന്നീട് ആയുധം ഉപയോഗിക്കുന്നിടത്തേക്ക്കാര്യങ്ങള്‍ എത്തുകയായിരുന്നു.

ഇവിടെ നേരത്തെ രാഷ്ട്രീയ സംഘര്‍ഷം ഉള്ളതിനാല്‍ പോലീസ് സംഭവത്തെ ഗൗരവമായാണ് കാണുന്നത്.

Share news
error: Content is protected !!
Scroll to Top