Section

malabari-logo-mobile

കുര്യന്റെ രാജിക്കായി സ്ത്രീകളുടെ രൂക്ഷമായ പ്രതിഷേധം.

HIGHLIGHTS : തിരു: സൂര്യനെല്ലിക്കേസില്‍ കുറ്റാരോപിതനായ രാജ്യസഭാംഗം പി ജെ കുര്യന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് മഹിളാ അസോസിയേഷന്‍

തിരു: സൂര്യനെല്ലിക്കേസില്‍ കുറ്റാരോപിതനായ രാജ്യസഭാംഗം പി ജെ കുര്യന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. നിയമസഭയ്ക്ക് മുന്നില്‍ അമ്പതോളം വരുന്ന പ്രവര്‍ത്തകരാണ് സമരം നടത്തിയത് ഇവരെ പോലീസ് ബലമായി അറസ്റ്റുചെയ്ത് നീക്കി.

്അറസ്റ്റ്‌ചെയ്ത പ്രവര്‍ത്തകരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ടി എന്‍ സീമ എംപിയുടെ നേതൃത്വത്തില്‍ വനിത എംഎല്‍എ മാര്‍ റോഡില്‍ കുത്തിയിരുന്ന് സമരം നടത്തുകയാണ്.

sameeksha-malabarinews

നന്ദാവനം എ ആര്‍ ക്യാമ്പിലേക്ക് കൊണ്ടുപോയ വനിതാ പ്രവര്‍ത്തകരെ വിട്ടയക്കാതെ തങ്ങള്‍ പിരിഞ്ഞുപോകില്ലെന്ന് എംഎല്‍എമാരായ പികെ ശ്രീമതി ടീച്ചറും, എംസി ജോസഫൈന്‍, ടിഎന്‍ സീമ എന്നിവര്‍ വ്യക്തമാക്കി.

ഈ വിഷയത്തില്‍ നിയമസഭയ്ക്കകത്തും ശക്തമായ വാദപ്രതിവാദങ്ങള്‍ ഉണ്ടായി. സൂര്യനെല്ലിക്കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്നും സഭ ബഹിഷ്‌ക്കരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!