ദളിത് സ്ത്രീ കഴുകിയ പാത്രത്തില്‍ ഭക്ഷണം കഴിക്കില്ലെന്ന് വിദ്യാര്‍ത്ഥികള്‍

ഗുജറാത്ത്: ഇന്ത്യന്‍ വികസനത്തിന്റെ റോള്‍ മോഡലായി ഉയര്‍ത്തികാട്ടുന്ന ഗുജറാത്തില്‍ നിന്നാണ് ജാതീയമായ ഉച്ചനീചത്വത്തിന്റെ ജീര്‍ണിച്ച വിവരങ്ങള്‍ പുറത്തുവരുന്നത്.

ദളിത് സ്ത്രീയാണ് ഭക്ഷണം കഴിച്ച പാത്രങ്ങള്‍ കഴുകുന്നത് എന്ന കാരണത്താല്‍ വിദ്യാലയത്തിലെ സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഉച്ച ഭക്ഷണ പദ്ധതി ബഹിഷ്‌ക്കരിച്ചിരിക്കുന്നത്.

ഗുജറാത്തിലെ സബര്‍കാന്ത ജില്ലയിലെ സര്‍ക്കാര്‍ വിദ്യാലയത്തിലാണ് ഈ സംഭവം നടന്നത്. ഭാവന ബെന്‍ എന്ന ദളിത് സ്ത്രി പാചകക്കാരിയെ സഹായിക്കുന്ന ആളായി ഈ സ്‌കൂളില്‍ ജോലിയില്‍ പ്രവേശിച്ചതോടെയാണ് വിഷയം തുടങ്ങിയത്.

ഇപ്പോള്‍ ഭാവന ഭായിയുടെ ജാതിയില്‍പെട്ട കുട്ടികള്‍ മാത്രമെ സ്‌കൂളില്‍ നിന്ന് ഭക്ഷണം കഴിക്കുന്നുള്ളു. ഇതോടെ ഈ തൊഴിലുപേക്ഷിച്ച് പോകാനൊരുങ്ങുകയാണിവര്‍.

Share news
error: Content is protected !!
Scroll to Top