വല്ലാര്‍പാടം; കബോട്ടാഷ് നിയമത്തില്‍ കേന്ദ്രം ഇളവനുവദിച്ച് ഉത്തരവായി.

ദില്ലി: വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലില്‍ കബോട്ടാഷ് നിയമത്തില്‍ ഇളവനുവദിച്ച് കേന്ദ്രം ഉത്തരവിറക്കി. മര്‍ച്ചന്റ് ഷിപ്പിംഗ് ആക്ട് പ്രകാരണമാണ് ഇളവ് അനുവദിച്ചത്. കൂടാതെ എല്ലാ കണ്ടെയ്‌നറുകളും സ്‌കാന്‍ ചെയ്യണമെന്നും നിബന്ധനയുണ്ട്.

കേരളത്തിന്റെ ഏറെക്കാലമായുള്ള ആവശ്യമാണ് ഇതോടെ യാഥാര്‍ത്ഥ്യമായത്. വല്ലാര്‍പ്പാടം ടെര്‍മിനലിന്റെ വികസനസാധ്യതകള്‍ വര്‍ധിപ്പിക്കാന്‍ ഇത് സഹായകരമാകും.

കബോട്ടാഷ് നിയമനത്തില്‍ ഭേദഗതി വരുത്തുന്നതോടെ വിദേശ കപ്പലുകളെ വല്ലാര്‍പാടത്തേക്ക് ആകര്‍ഷിക്കാന്‍ കഴിയും

Share news
error: Content is protected !!
Scroll to Top