കോഴിക്കോട് നഗരത്തിലെ ഏറ്റവും പഴക്കം ചെന്നതും പ്രധാന്യമുള്ള വ്യാപാരകേന്ദ്രമായ വലിയങ്ങാടിയിലെ റോഡ് നവീകരിക്കുന്നു. 825 മീറ്റര്‍ റോഡാണ് സര്‍ക്കാരിന്റെ ഒറ്റത്തവണ തീര്‍ക്കല്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നന്നാക്കുന്നത്.നാലു കോടി രൂപയാണ് ഇതിനിനുവദിച്ച തൂക.
പകല്‍ സമയത്ത് നഗരത്തിലെ ഏറ്റവും തിരക്കേറിയ അങ്ങാടിയായതിനാല്‍ വ്യാപാരികള്‍ക്കും നാട്ടുകാര്‍ക്കും ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ വൈകീട്ട് നാലു മണിക്കു ശേഷമാണ് പ്രവൃത്തി നടക്കുക.
നിലവിലുള്ള റോഡ് പൂര്‍ണ്ണമായും പൊളിച്ചു മാറ്റിയാണ് പുതിയ റോഡുണ്ടാക്കുന്നത്.ഡ്രെയ്നേജ്, കേബിള്‍ സൗകര്യം എന്നിവ ഒരുക്കുന്നുണ്ട്.വെള്ളിയാഴ്ച റോഡിന്റെ ഉപരിതലം ഇളക്കിമാറ്റുന്ന പണി തുടങ്ങി.





