Section

malabari-logo-mobile

വരുന്നു വയര്‍ലെസ് ചാര്‍ജറുള്ള നോക്കിയ ലൂമിയ

HIGHLIGHTS : ഇത്തവണ നോക്കിയ ഭാവവും രൂപവും മാറ്റി പുത്തന്‍ രൂപത്തിലാണ് ഉപഭോക്താക്കള്‍ക്ക്

ഇത്തവണ നോക്കിയ ഭാവവും രൂപവും മാറ്റി പുത്തന്‍ രൂപത്തിലാണ് ഉപഭോക്താക്കള്‍ക്ക് മുന്നിലെത്തുന്നത്. വയര്‍ലെസ് ആയി ചാര്‍ജ് ചെയ്യാം എന്ന ഏറ്റവും വലിയ സവിശേഷതയുള്ള സ്മാര്‍ട്ട് ഫോണായ ലൂമിയ 720 മായാണ് ഇത്തവണ നോക്കിയ എത്തുന്നത്.

വെള്ള, കറുപ്പ്, മഞ്ഞ, സിയാന്‍, ചുവപ്പ് തുടങ്ങിയ നിറങ്ങളിലാണ് ഈ പുത്തന്‍ 4.3 ഇഞ്ച് വിന്‍ഡോസ് ഫോണ്‍ വിപണിയിലെത്തുക. കൂടാതെ ഇതിന്റെ മറ്റൊരു പ്രതേ്യകത എന്നത് 6.7 മെഗാ പിക്‌സെല്‍ പിന്‍ ക്യാമറ. കൂടാതെ കാള്‍ സീസ് ലെന്‍സ്, എല്‍ഇഡി ഫ്‌ളാഷ്, വിസ്താരമേറിയ അപ്രച്ചര്‍ വീഡിയോ ക്വാളിംഗിനായി 13 എംപി മുന്‍ ക്യാമറ .വണ്‍ ജി എച്ച് ഇസെഡ് ഡ്യുല്‍ കോര്‍ കോല്‍കോര്‍ സ്‌നാപ് ഡ്രാഗണ്‍, പ്രൊസ്സറിന് കരുത്ത് പകരുന്ന 512 എംബി റാമും ഈ ഫോണിലുണ്ട്. കൂടാതെ ത്രിജി, വൈഫൈ, ബ്‌ളൂ ടൂത്ത്, ജിപിഎസ്, എന്‍ എഫ് സി തുടങ്ങിയവയൊക്കെ ലൂമിയ 720 ല്‍ ഉണ്ട്.

sameeksha-malabarinews

കൂടാതെ 2000 എംഎഎച്ച് ബാഹറിയാണ് ഈ പുത്തന്‍ ലൂമിയ 720 ന് ത്രീജിയില്‍ 13 മണിക്കൂറും ടുജിയില്‍ 23 മണിക്കൂറും ടോക്ക്‌ടൈമാണ് നോക്കിയ വാഗ്ദാനം ചെയ്തത്. ത്രിജി സ്റ്റാന്‍ഡ് ബൈ സമയം 520 മണിക്കൂറാണ്.

ഏറെ പുതുമകളോടെ നോക്കിയ പുറത്തിറക്കാനിരിക്കുന്ന സ്മാര്‍ട്ട് ഫോണായ ലൂമിയ 720 ഏപ്രില്‍ അവസാന വാരത്തോടെ വിപണിയില്‍ എത്തുമെന്നാണ് സൂചന.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!