Section

malabari-logo-mobile

വരന്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറി; യുവതി ആത്മഹത്യ ചെയ്തു.

HIGHLIGHTS : തിരൂര്‍ : ഉറപ്പിച്ച വിവാഹത്തില്‍ നിന്ന് വരന്‍

തിരൂര്‍ : ഉറപ്പിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറിയതില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു. വെട്ടം വാക്കാട് കൊട്ടിക്കമ്മുവിന്റെ പുരയ്ക്കല്‍ സെയ്തുവിന്റെ മകള്‍ തിസാല (24)യെയാണ് ഇന്ന് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

തിസാലയുടെ വിവാഹം പടിഞ്ഞാറെക്കര സ്വദേശിയായ യുവാവുമായി പറഞ്ഞുറപ്പിച്ചതായിരുന്നു. സെപ്റ്റംബര്‍ 6-ാം തിയ്യതി ഇവരുടെ നിക്കാഹും തീരുമാനിച്ചിരുന്നു. മൂന്ന് ലക്ഷത്തോളം രൂപ ഇയാള്‍ സ്ത്രീധനമായി കൈപറ്റിയിരുന്നത്രെ. പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ച് സംസാരിക്കാറുള്ള ഇയാള്‍ ഇന്നലെ വിളിച്ച് തനിക്ക് ഈ വിവാഹത്തില്‍ താല്പര്യമില്ലെന്നും താന്‍ ഈ വിവാഹതത്ില്‍ നിന്ന് പിന്‍മാറുകയാണെന്നും ഫോണ്‍ചെയ്തു പറഞ്ഞിരുന്നു. ഇത് കുട്ടിയില്‍ കനത്ത ആഘാതമാണ് ഉണ്ടാക്കിയത്.

sameeksha-malabarinews

തിരൂര്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!