ദേശീയപാത 17ല്‍ അരമണിക്കൂറിനുള്ളില്‍ മൂന്ന് അപകടങ്ങള്‍.

തിരൂരങ്ങാടി: ദേശീയപാതയില്‍ അരമണിക്കൂറിനുള്ളില്‍ മൂന്ന് അപകടങ്ങള്‍. കാച്ചടിക്കലും തൊട്ടപ്പുറത്തെ കൊടിമരത്തുമാണ് മൂന്ന് അപകടങ്ങളുണ്ടായത്. ഇന്ന് ഉച്ചക്ക് 12 മണിക്ക് കാച്ചടിക്കലായിരുന്നു ആദ്യ അപകടം. കാര്‍ ഓട്ടോയുടെ പിറകിലിടിക്കുകയായിരുന്നു. അല്‍പ്പം കഴിഞ്ഞപ്പോള്‍ കെ എസ് ആര്‍ ടി സി ബസ്സ് റിറ്റ്‌സ് കാറിലിടിച്ചാണ് രണ്ടാമത്തെ അപകടം.

ഈ അപകടത്തെ തുടര്‍ന്ന് ദേശായപാതയില്‍ അല്‍പനേരം ഗതാഗതത്തടസ്സമുണ്ടായി. ഇതിനു ശേഷമാണ് കൊടിമരത്തില്‍ വെച്ച് ക്വാളിസ് കാര്‍ എ സ്റ്റാര്‍ കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. അപകടങ്ങളില്‍ ആര്‍ക്കും പരിക്കില്ല.

Share news
error: Content is protected !!
Scroll to Top